ETV Bharat / state

എം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി - തിരുവനന്തപുരം

shivasankar  തിരുവനന്തപുരം  തിരുവനന്തപുരം വാർത്തകൾ
മിർ മുഹമ്മദ് അലിക്ക് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല
author img

By

Published : Jul 7, 2020, 10:56 AM IST

Updated : Jul 7, 2020, 12:40 PM IST

10:50 July 07

മിർ മുഹമ്മദ് അലിക്ക് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് വിവാദത്തില്‍ ശിവശങ്കറിന്‍റെ പേര് ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് തീരുമാനം. ശിവശങ്കറിന് പകരം കേരള ശുചിത്വ മിഷന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി ഐ.എ.എസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. മിര്‍ മുഹമ്മദ് അലി സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍,  രജിസ്ട്രേഷന്‍ ഐജി,  കോഴിക്കോട് അസി. കലക്ടര്‍, തൃശൂര്‍ സബ് കലക്ടര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2011ലാണ് മിര്‍മുഹമ്മദ് അലിക്ക്  ഐ.എ.എസ് ലഭിക്കുന്നത്. ഹൈദരാബാദ് സ്വദേശിയാണ്.

ശിവശങ്കര്‍ സെക്രട്ടറിയായ ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി സ്വപ്‌ന പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയച്ചതോടെ ഇവരെ ഐ.ടി വകുപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കി. ഇവരുടെ നിയമനം തന്‍റെ  അറിവോടെയായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിക്കുക കൂടി ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ചുമതലയില്‍ നിന്ന് ശിവശങ്കറിന് പുറത്തേക്ക് വഴി ഒരുങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍കാര്‍ഗോ വിഭാഗത്തില്‍ യു.എ.ഇ കോണ്‍സലേറ്റില്‍ നിന്നുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നതര്‍ ഇടപെട്ടുവെന്ന് ഇന്നലെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രണ്ടു പേരില്‍ ഒരാള്‍ ഐ.ടി സെക്രട്ടറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് പിന്നാലെയാണ് ശിവശങ്കറിന്‍റെ സ്ഥാന ചലനം. അതേസമയം ശിവശങ്കർ ഐ.ടി സെക്രട്ടറി സ്ഥാനത്ത് തുടരുമോ എന്നതു സംബന്ധിച്ച് പത്രക്കുറിപ്പില്‍ വ്യക്തതയില്ല. 

മുഖ്യമന്ത്രിക്ക് കീഴിലെ സുപ്രധാന വകുപ്പാണ് ഐ.ടി വകുപ്പ്. ഐ.ടി വകുപ്പിന് കീഴില്‍ നടന്ന സ്പ്രിംഗ്‌ളര്‍ ഇടപാട് നേരത്തേ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിനു പിന്നിലും ഐ.ടി സെക്രട്ടറിയുടെ പങ്ക് സംശായാസ്പദമായിരുന്നു. ഇത്തരം സംഭവങ്ങൾക്ക് അതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ശിവങ്കറിന് സ്ഥാനം നഷ്ടമായിരിക്കുന്നത്. എന്നാല്‍ മുഖമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി സ്വര്‍ണക്കടത്തു കേസിലെ ഇടപെടലില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം എന്ന ആരോപണമാകും ഇനി പ്രതിപക്ഷം ഉന്നയിക്കുക എന്നുറപ്പാണ്.

Last Updated : Jul 7, 2020, 12:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.