ETV Bharat / state

ശിവശങ്കറിനെ ഡിസ്‌ചാർജ് ചെയ്‌തു; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല - ശിവശങ്കറിനെ ഡിസ്‌ചാർജ് ചെയ്‌തു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് ഡിസ്‌ക് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

m sivasankar discharged medical college hospital  sivasankar discharged  ശിവശങ്കർ ഡിസ്‌ചാർജ്  ശിവശങ്കറിനെ ഡിസ്‌ചാർജ് ചെയ്‌തു  ശിവശങ്കറിന് ആരോഗ്യ പ്രശ്‌നങ്ങളില്ല
ഡിസ്‌ചാർജ്
author img

By

Published : Oct 19, 2020, 5:49 PM IST

തിരുവനന്തപുരം: ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം. ശിവശങ്കറിനെ ഡിസ്‌ചാർജ് ചെയ്‌തു. ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ശിവശങ്കറിനില്ലെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തി. അടിയന്തരമായ ചികിത്സകളും ആവശ്യമില്ല. നടുവേദനയും ഗുരുതരമല്ല. വേദന സംഹാരികൾ കഴിച്ചാൽ മതിയെന്നും മെഡിക്കൽ ബോർഡ് യോഗം വ്യക്തമാക്കി.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിന് ഡിസ്‌ക് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ചികിത്സയ്ക്കായി ഓർത്തോപീഡിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡും രൂപീകരിച്ചു. കഴിഞ്ഞ ദിവസം കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നില്ല. ശിവശങ്കറിൻ്റെ അറസ്റ്റ് വെള്ളിയാഴ്‌ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.