കാട്ടാക്കടയിൽ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന ചോദ്യം ചെയ്തയാളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കാട്ടാക്കട പ്ലാവൂരിൽ സ്കൂൾ കേന്ദ്രീകരീച്ച് ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന ചോദ്യം ചെയ്തതിന് കൊറ്റംപള്ളി കണ്ണേർവിളാകത്ത് വീട്ടിൽ സജി (44)യെ ആണ് മർദ്ദിക്കുകയും മാലയും പണവും കവരുകയും ചെയ്തത്.
സ്കൂൾ കേന്ദ്രീകരീച്ച് ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന ചോദ്യം ചെയ്തതിനാണ് സജിയെ ക്രൂരമായി മർദ്ദിച്ചത്. ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന സജിയെ കൊറ്റംപ്പള്ളിയിൽ വച്ച് വഴിയിൽ തടഞ്ഞു നിർത്തിബൈക്കിൽ നിന്നും ചവിട്ടി നിലത്തിട്ട ശേഷം ഇരുമ്പ് പൈപ്പുകൊണ്ട്അടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തുന്നതിനിടെ കഴുത്തിൽ കിടന്ന 3 പവൻ വരുന്ന മാലയും 7500 രൂപയും കവർന്ന ശേഷം അക്രമികൾ രക്ഷപ്പെട്ടു. ശരീമാസകലം പരിക്കേറ്റസജിയെ നാട്ടുകാർ നെയ്യാറ്റികര ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊറ്റംപള്ളി ജംഗ്ഷന് സമീപംനടത്തുന്ന കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നത് ചോദ്യം ചെയ്തതിൽ തർക്കം നടന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സജി പറഞ്ഞു
അതേ സമയം ഈയിടെ സ്കൂൾ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന ഒരാളെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സ്കൂൾ കേന്ദ്രീകരിച്ച് ഇപ്പോഴും ലഹരി ഉത്പന്നങ്ങങ്ങളുടെ വില്പനനടക്കുന്നുണ്ട്. ഇതിന് തടയിടാൻ എക്സൈസും പോലീസും തയ്യാറുകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.