ETV Bharat / state

ലോക്‌നാഥ്‌ ബെഹ്‌റ കൊച്ചി മെട്രോ റെയില്‍ എംഡി - kochi metro rail md

ആറ്‌ മാസമായി കൊച്ചി മെട്രോയ്‌ക്ക് എംഡി ഉണ്ടായിരുന്നില്ല. ആദ്യമായാണ് വിരമിച്ച ഉദ്യോഗസ്ഥനെ കൊച്ചി മെട്രോ റെയില്‍ എംഡിയായി നിയമിക്കുന്നത്.

ലോക്‌നാഥ്‌ ബെഹ്‌റ  കൊച്ചി മെട്രോ റെയില്‍ എംഡി  കൊച്ചി മെട്രോ  മന്ത്രിസഭ സഭയോഗം  ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക് നിയമനം  മുന്‍ പൊലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ  loknath behra  kochi metro rail md  kochi metro
ലോക്‌നാഥ്‌ ബെഹ്‌റ കൊച്ചി മെട്രോ റെയില്‍ എംഡി
author img

By

Published : Aug 18, 2021, 10:03 AM IST

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ എംഡിയായി സംസ്ഥാന പൊലീസ് മുൻ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയെ നിയമിച്ചു. മന്ത്രിസഭ യോഗത്തിലാണ് നിയമനം സംബന്ധിച്ച് തീരുമാനമായത്. ആദ്യമായാണ് വിരമിച്ച ഉദ്യോഗസ്ഥനെ മെട്രോ റെയില്‍ എംഡിയായി നിയമിക്കുന്നത്. ആറ്‌ മാസമായി ഒഴിഞ്ഞു കിടന്ന കൊച്ചി മെട്രോ എംഡി സ്ഥാനത്തേക്കാണ് ബെഹ്‌റയ്‌ക്ക് നിയമനം.

കൊച്ചി മൊട്രോ എംഡി സ്ഥാനത്തേക്ക് ഉദ്യോഗസ്ഥനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എംഡി ഇല്ലാത്തതിനെ തുടര്‍ന്ന് മെട്രോയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈടന്‍ ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോയുടെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത് സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചയാണെന്നും എംപി കുറ്റപ്പെടുത്തിയിരുന്നു.

Also Read: 'കൊച്ചി മെട്രോയ്ക്ക് 6 മാസമായി എംഡിയില്ല'; തുടർ വികസനം തടസപ്പെട്ടത് സർക്കാരിന്‍റെ വീഴ്‌ചയെന്ന് ഹൈബി

ഒരു മാസം മുമ്പാണ് ബെഹ്‌റ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഐപിഎസ്‌ ഉദ്യോഗസ്ഥനായിരുന്നു ലോക്‌ നാഥ്‌ ബെഹ്‌റ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.