ETV Bharat / state

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് : മുഴുവൻ ഇടപാട് രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശം

കേസുമായി ബന്ധപ്പെട്ട തുടർവാദം അടുത്ത വെള്ളിയാഴ്‌ച

Lokayukta on chief ministers disaster fund misappropriated case  Lokayukta direction to the government on cm disaster fund misappropriated case  ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന കേസ്  ദുരിതാശ്വാസ നിധി പണമിടപാട് രേഖകൾ ഹാജരാക്കാൻ ലോകായുകത നിർദേശം  സർക്കാരിന് ലോകായുക്ത നിർദേശം
ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയെന്ന കേസ്: മുഴുവൻ ഇടപാട് രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശം
author img

By

Published : Feb 4, 2022, 5:54 PM IST

Updated : Feb 4, 2022, 7:20 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്ക് നൽകിയെന്ന കേസില്‍, ബന്ധപ്പെട്ട രേഖകൾ തിങ്കളാഴ്‌ച ലോകായുക്തയിൽ ഹാജരാക്കാൻ സർക്കാരിന് നിർദേശം. കേസുമായി ബന്ധപ്പെട്ട തുടർവാദം അടുത്ത വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

എൻ.സി.പി നേതാവ് ഉഴവൂർ വിജയന്‍, ചെങ്ങന്നൂർ മുൻ എംഎൽഎ എ. രാമചന്ദ്രന്‍ , സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീണ്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് നൽകിയ തുകകൾ ഔട്ട്‌ ഓഫ് അജണ്ട പ്രകാരമായിരുന്നുവെന്ന് പരാതിക്കാരന്‍റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു.

എന്നാൽ മന്ത്രിസഭാ തീരുമാനപ്രകാരമാണ് പണം അനുവദിച്ചത് എന്നാണ് സർക്കാർ വാദം. ധനസഹായ പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കണം. ഒരു കുടുംബത്തിന് പണം നൽകുമ്പോൾ സാമ്പത്തിക ചുറ്റുപാട് പരിഗണിക്കണമെന്നും ജസ്റ്റിസ്‌ സിറിയക് ജോസഫ് പറഞ്ഞു. മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകാം, പക്ഷേ അത് അർഹതപ്പെട്ടവർക്കാവണമെന്നും ജസ്റ്റിസ്‌ നിരീക്ഷിച്ചു.

ALSO READ:'സിപിഐയെ ബോധ്യപ്പെടുത്തും' ; ലോകായുക്ത നിയമഭേദഗതിയുമായി സിപിഎം മുന്നോട്ട്

ലോകായുക്ത അധികാര പരിധിയിൽ വരുന്ന ഹർജിയാണോ ഇതെന്ന കാര്യത്തിൽ മുൻപ് തീരുമാനം എടുത്തതാണ്. അതുകൊണ്ട് ഈ വിഷയം ഇപ്പോൾ പരിഗണിക്കേണ്ടന്ന് ജസ്റ്റിസ്‌ ഹാറൂൺ ആൽ റഷീദ് ചുണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ അധികാര പരിധി ഇതുവരെ ആകാം എന്ന കാര്യത്തിൽ വ്യക്തത വരുത്തുവാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് വെള്ളിയാഴ്ച ഹാജരാകാൻ കോടതി നിർദേശിച്ചു.

എൻ.സി.പി നേതാവ് ഉഴവൂർ വിജയന്‍റെയും, 2017 ഒക്ടോബർ നാലിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച പ്രവീൺ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെയും, 2018 ജനുവരി 24 ന് ചെങ്ങന്നൂർ മുൻ എംഎൽഎ എ. രാമചന്ദ്രന്‍റെയും കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്ന് തുക വകമാറ്റി നൽകിയെന്നാണ് പരാതി. മുൻ കേരള സർവകലാശാല ഉദ്യോഗസ്ഥനായ ആർ.എസ്. ശിവകുമാറാണ് ലോകായുക്തയെ സമീപിച്ചത്.

Last Updated : Feb 4, 2022, 7:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.