ETV Bharat / state

വിവാദ ബില്ലുകൾ അംഗീകാരത്തിനായി രാജ്‌ഭവനിൽ ; ഗവർണർ തലസ്ഥാനത്തില്ല

14-ാം വകുപ്പ് ഭേദഗതി ചെയ്‌ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലിലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം നിർണായകം

12 ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി രാജ്‌ഭവനിൽ  ലോകായുക്ത സർവകലാശാല നിയമഭേദഗതി ബില്ലുകൾ  governments 12 bills sent to Raj Bhavan  വിവാദ ബില്ലുകൾ അംഗീകാരത്തിനായി രാജ്‌ഭവനിൽ  ഗവർണർ തലസ്ഥാനത്തില്ല  ഗവർണറുടെ തീരുമാനം നിർണായകം  Lokayukta and University Act amendments bills  12 bills sent to Raj Bhavan for Governors approval  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ബില്ലുകൾ രാജ്‌ഭവനിൽ അയച്ച് സർക്കാർ
വിവാദ ബില്ലുകൾ അംഗീകാരത്തിനായി രാജ്‌ഭവനിൽ; ഗവർണർ തലസ്ഥാനത്തില്ല
author img

By

Published : Sep 15, 2022, 10:50 AM IST

Updated : Sep 15, 2022, 12:27 PM IST

തിരുവനന്തപുരം : വിവാദം സൃഷ്‌ടിച്ച ലോകായുക്ത, സർവകലാശാല നിയമഭേദഗതികൾ ഉൾപ്പടെ നിയമസഭ പാസാക്കിയ 12 ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി രാജ്‌ഭവനിൽ അയച്ച് സർക്കാർ. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലവിൽ തലസ്ഥാനത്തില്ല. 18നാണ് അദ്ദേഹം മടങ്ങിയെത്തുന്നത്.

അതേസമയം ബില്ലുകളിൽ വിശദമായ പരിശോധന നടത്തുമെന്ന് ഗവർണർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണറുടെ തീരുമാനം നീളാനാണ് സാധ്യത. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട വ്യവസ്ഥകൾ ബില്ലിൽ ഉണ്ടെങ്കിൽ അക്കാര്യത്തിലും ഗവർണർ തീരുമാനമെടുക്കും.

14-ാം വകുപ്പ് ഭേദഗതി ചെയ്‌ത് ലോകായുക്തയുടെ ചിറകരിയുന്ന ബില്ലിലും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന ഭേദഗതി ബില്ലിലും അദ്ദേഹം എന്ത് തീരുമാനമെടുക്കും എന്നത് നിർണായകമാണ്. പാസാക്കിയ ബില്ലുകൾ നിയമസഭ സെക്രട്ടേറിയറ്റ് പരിശോധിച്ച് പിഴവില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് സ്‌പീക്കർ ഒപ്പുവച്ചത്.

നിയമവകുപ്പിന്‍റെ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഇന്നലെ രാജ്ഭവനിലെത്തിയത്. സ്‌പീക്കറുടെ ഒപ്പിന് താഴെ ഗവർണർ ഒപ്പ് വച്ചാലേ ബിൽ നിയമമായി മാറുകയുള്ളൂ.

Last Updated : Sep 15, 2022, 12:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.