തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിനെതിരെ മന്ത്രിസഭ യോഗത്തില്‍ എതിര്‍പ്പുയര്‍ത്തി സി.പി.ഐ മന്ത്രിമാര്‍. റവന്യൂ മന്ത്രി കെ.രാജന്‍, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരാണ് ബില്ല് അവതരിപ്പിക്കുന്നതില്‍ അനൗചിത്യം ചൂണ്ടിക്കാട്ടിയത്. ബില്ല് ഇതേ രൂപത്തില്‍ ഇപ്പോള്‍ പരിഗണിക്കരുതെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ബില്ല് അവതരിപ്പിക്കാമെന്നും സി.പി.ഐ മന്ത്രിമാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ഓര്‍ഡിനന്‍സ് റദ്ദായിരിക്കുകയാണെന്നും, അത് വീണ്ടും ബില്ലായി അവതരിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. അതിനാല്‍ ബില്ല് അവതരിപ്പിച്ച ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ ആകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ ബില്ല് ഇതേ രൂപത്തില്‍ അവതരിപ്പിക്കുന്നതില്‍ തങ്ങളുടെ പാര്‍ട്ടിക്കുള്ള എതിര്‍പ്പ് നിലനില്‍ക്കുമെന്ന് രാജനും പ്രസാദും പറഞ്ഞു. മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ ഔദ്യോഗിക സ്ഥാനത്തുള്ളവരെ അഴിമതിക്കേസില്‍ ലോകായുക്ത കുറ്റക്കാരെന്ന് കണ്ടെത്തിയാലും നടപടി സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിക്ക് കൈക്കൊള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. എന്നാല്‍ ഇതിനായി ഒരു പ്രത്യേക സമിതി വേണമെന്ന ആവശ്യമാണ് സി.പി.ഐ മുന്നോട്ടു വയ്‌ക്കുന്നത്. അതേസമയം ലോകായുക്ത വിഷയത്തില്‍ മന്ത്രിസഭയ്‌ക്ക് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു.
also read: ലോകായുക്ത നിയമ ഭേദഗതി, സിപിഎമ്മും സിപിഐയും സംയുക്തമായി ചര്‍ച്ച ചെയ്യും