ETV Bharat / state

ലോക്സഭ സ്ഥാനാർത്ഥി നിർണയം: സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എംപിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
author img

By

Published : Mar 5, 2019, 10:04 AM IST

ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി നാലുദിവസം നീളുന്ന സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന്തുടക്കം. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാനസമിതിയുമാണ് ചേരുക.

ആറ്റിങ്ങലില്‍ എ. സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടിയേക്കും. ഇടുക്കിയില്‍ സ്വതന്ത്രനായ ജോയ്സ് ജോര്‍ജിനെ മാറ്റുമെന്ന സൂചനയില്ല. സിറ്റിങ് എം.പിമാരില്‍ പി.കരുണാരന്‍, പി.കെ.ബിജു, ഇന്നസെന്‍റ് എന്നിവര്‍ മത്സര രംഗത്തുണ്ടായേക്കില്ല. ആലത്തൂരില്‍ കെ.രാധാകൃഷ്ണനാണെന്നാണ് സൂചന. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രനാണ് സാധ്യത. വി.പി.പി.മുസ്തഫയുടെ പേര് ഉയര്‍ന്നിരുന്നെങ്കിലും പെരിയയിലെ വിവാദ പ്രസംഗത്തെ തുടർന്ന് തഴഞ്ഞു. വടകരയിലേക്ക് പി.സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് എ.പ്രദീപ് കുമാര്‍ എം.എല്‍.എയെ രംഗത്തിറക്കാനാണ് സാധ്യത.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി.സാനു, പൊതുസ്വതന്ത്രര്‍ എന്നിവരാണ് പരിഗണനയില്‍. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലേക്ക് സാജു പോളിന്‍റേയുംപി.രാജീവിന്‍റേയുംപേരുകള്‍ സജീവമാണ്. കോട്ടയം സീറ്റിലേക്ക് സുരേഷ് കുറുപ്പ്, വി.എന്‍.വാസവന്‍, ഹരികുമാര്‍, ആലപ്പുഴയില്‍ എ.എം.ആരിഫ് എം.എല്‍.എ, സി.എസ്.സുജാത, കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

2014 ല്‍ 15സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്. ജനതാദള്‍ എസില്‍ നിന്നും കോട്ടയം പിടിച്ചെടുത്താന്‍ സീറ്റുകളുടെ എണ്ണം പതിനാറാകും. അവകാശവാദം ഉന്നയിച്ച ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് സീറ്റു വിട്ടുകൊടുക്കണമോയെന്നതുംനേതൃയോഗങ്ങള്‍ ചർച്ച ചെയ്യും.

Intro:Body:

ലോക്സഭ സ്ഥാനാർത്ഥി നിർണയം; സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പിലെ  സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നാലുദിവസം നീളുന്ന സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്നു തുടക്കം. ഇന്നും നാളെയും സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസം സംസ്ഥാനസമിതിയുമാണ്  ചേരുക. ആറ്റിങ്ങല്‍, പാലക്കാട്, ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് സൂചന. 

ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടിയേക്കും. ഇടുക്കിയില്‍ സ്വതന്ത്രനായ ജോയ്സ് ജോര്‍ജിനെ മാറ്റുമെന്ന സൂചനയുമില്ല. സിറ്റിങ് എം.പിമാരില്‍ പി.കരുണാരന്‍, പി.കെ.ബിജു, ഇന്നസെന്റ് എന്നിവര്‍ മല്‍സരരംഗത്തുണ്ടായേക്കില്ല. ആലത്തൂരിലേക്ക് കെ.രാധാകൃഷ്ണനെന്നാണ് സൂചന. കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രനാണ് സാധ്യത. വി.പി.പി.മുസ്തഫയുടെ പേര് ഉയര്‍ന്നിരുന്നെങ്കിലും പെരിയയിലെ വിവാദ പ്രസംഗത്തെ തുടർന്ന് സാധ്യത തഴഞ്ഞു. വടകരയിലേക്ക് പി.സതീദേവി, മുഹമ്മദ് റിയാസ് എന്നിവരെയാണ് പരിഗണിക്കുന്നത്. കോഴിക്കോട് എ.പ്രദീപ് കുമാര്‍ എം.എല്‍.എയെ രംഗത്തിറങ്ങാനാണ് സാധ്യത.

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, പൊതുസ്വതന്ത്രര്‍ എന്നിവരാണ് പരിഗണനയില്‍. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലേക്ക് സാജു പോളിന്റേയും പി.രാജീവിന്റേയും പേരുകള്‍ സജീവമാണ്. കോട്ടയം സീറ്റിലേക്ക് സുരേഷ് കുറുപ്പ്, വി.എന്‍.വാസവന്‍, ഹരികുമാര്‍, ആലപ്പുഴയില്‍ എ.എം.ആരിഫ് എം.എല്‍.എ, സി.എസ്.സുജാത, കൊല്ലത്ത് കെ.എന്‍.ബാലഗോപാല്‍ എന്നിവരാണ് പരിഗണനയിലുള്ളത്. വെള്ളിയാഴ്ച ഇടതുമുന്നണി യോഗത്തിനു ശേഷമായിരിക്കും  സ്ഥാനാര്‍ഥി പ്രഖ്യാപനം.

2014ല്‍ പതിനഞ്ചു സീറ്റുകളിലാണ് സി.പി.എം മല്‍സരിച്ചത്. ജനതാദള്‍ എസില്‍ നിന്നും കോട്ടയം പിടിച്ചെടുത്താന്‍ സീറ്റുകളുടെ എണ്ണം പതിനാറാകും. അവകാശവാദം ഉന്നയിച്ച ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് സീറ്റു വിട്ടുകൊടുക്കണമോ എന്നതും നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.