ETV Bharat / state

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ - ട്രിപ്പിൾ ലോക്ക്ഡൗൺ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ കേരളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

complete lockdown in kerala  covid restrictions  covid  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ  കൊവിഡ്  ട്രിപ്പിൾ ലോക്ക്ഡൗൺ  കൊവിഡ് മാനദണ്ഡങ്ങൾ
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ
author img

By

Published : Jun 12, 2021, 8:35 AM IST

Updated : Jun 12, 2021, 12:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക് ഡൗൺ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുക. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കുന്നതും അറസ്റ്റും ഉൾപ്പടെയുള്ള നടപടികളുണ്ടാവും. ആവശ്യസേവനങ്ങൾ രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കാം.

നഗരത്തിൽ 70 പൊലീസ് ചെക്കിംഗ് പോയിന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളിലെത്തി പാഴ്‌സൽ വാങ്ങാനാവില്ല. അതേസമയം ഹോം ഡെലിവറി സംവിധാനം ലഭ്യമാണ്.

കൂടുതൽ വായിക്കാന്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസി ആവശ്യ വിഭാഗങ്ങൾക്കായി പരിമിതമായ സർവീസ് നടത്തും. കൂടുതൽ കൊവിഡ് കേസുകളുള്ള മേഖലകളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാവും. പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

Last Updated : Jun 12, 2021, 12:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.