ETV Bharat / state

സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി

Lockdown extended in Kerala  kerala lockdown  ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി  ലോക്ക് ഡൗൺ നീട്ടി  കേരള ലോക്ക് ഡൗൺ
സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി
author img

By

Published : May 21, 2021, 6:08 PM IST

Updated : May 21, 2021, 9:27 PM IST

18:03 May 21

ട്രിപ്പിൾ ലോക്ക് ഡൗൺ മലപ്പുറത്ത് മാത്രം

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടി. മെയ് 30 വരെ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ 3 ജില്ലകളെ ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കിയ മൂന്ന് ജില്ലകളിലും നാളെ മുതൽ സാധാരണ ലോക്ക് ഡൗൺ തുടരും. മലപ്പുറം ഒഴികെ മറ്റ് മൂന്ന് ജില്ലകളില്‍ കൊവിഡ് ടിപിആര്‍ 25 ശതമാനത്തിന് താഴെയാവുകയും സജീവ കേസുകള്‍ കുറയുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത് പൊലീസ് സംവിധാനം കൂടുതല്‍ ജാഗ്രതയോടെ നീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഇതിനുപുറമെ, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റല്‍ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവിടങ്ങളിലെ ഫീല്‍ഡ് ജീവനക്കാരെ വാക്‌സിനേഷനുള്ള മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. തുറമുഖ ജീവനക്കാരെയും ഇതില്‍ പെടുത്തും. വിദേശത്ത് ജോലിക്കായോ പഠനത്തിനായോ പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ അത് നല്‍കാന്‍ സംവിധാനമുണ്ടാക്കും. വിദേശത്ത് പോകുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ സര്‍ട്ടിഫിക്കേറ്റില്‍ ചേര്‍ത്തുനല്‍കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 29,673 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 41,032  പേർ രോഗമുക്തി നേടി. 3,06,346 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  22.22  ആണ്.

കൂടുതൽ വായനയ്ക്ക്: സംസ്ഥാനത്ത് 29,673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 142 മരണം

Last Updated : May 21, 2021, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.