ETV Bharat / state

രാജ്യത്ത് ലോക്‌ഡൗൺ തുടരുമോ? ഇന്നറിയാം - lock down continue

ഇന്ത്യയിൽ കൊവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ബാക്കി. മഹാരാഷ്‌ട്ര, തമിഴ്‌നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്നിരിക്കെ രാജ്യത്ത് ലോക്‌ഡൗൺ തുടരുമോയെന്ന തീരുമാനം നിർണായകമാവുകയാണ്.

ലോക്‌ഡൗൺ  ലോക്‌ഡൗൺ ഇന്ത്യ  ലോക്‌ഡൗൺ കേരളം  lock down india  lock down kerala  lock down continue  lock down latest news
ലോക്‌ഡൗൺ
author img

By

Published : Apr 11, 2020, 10:04 AM IST

തിരുവനന്തപുരം: രാജ്യ വ്യാപകമായി ലോക്‌ഡൗണ്‍ നീട്ടുമോയെന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫെറന്‍സിലൂടെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്‍റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിക്കും. സാമ്പത്തിക പ്രതിസന്ധി കൂടി പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് വേണം. 14 ന് ലോക്‌ഡൗണ്‍ അവസാനിക്കുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായേ പിന്‍വലിക്കാവൂയെന്ന വിദഗ്‌ധ സമിതി റിപ്പോര്‍ട്ടും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. ലോക്‌ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനത്തിന് ശേഷമേ സംസ്ഥാനം തീരുമാനമെടുക്കുകയുള്ളൂ. ഇതിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.