ETV Bharat / state

തദ്ദേശ സ്വയം ഭരണ സേവനങ്ങള്‍ ഇനി ഒറ്റ ക്ലിക്കില്‍; 'കെ സ്‌മാര്‍ട്ട്' ജനുവരി 1 മുതല്‍ - കെ സ്‌മാർട്ട് പദ്ധതി

K Smart: തദ്ദേശ സ്വയം ഭരണ സേവനങ്ങള്‍ പുതുവര്‍ഷം ഒറ്റ ക്ലിക്കില്‍ ലഭിക്കും. കെ സ്‌മാര്‍ട്ട് പദ്ധതി ജനുവരി മുതല്‍. ആദ്യഘട്ടം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും നടപ്പാക്കും.

Local Self Govt Services  K Smart  കെ സ്‌മാർട്ട് പദ്ധതി  മന്ത്രി എംബി രാജേഷ്
K Smart Software Application For Local Self Govt Service
author img

By ETV Bharat Kerala Team

Published : Dec 28, 2023, 4:21 PM IST

Updated : Dec 28, 2023, 4:56 PM IST

തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഇനി മുതൽ ഒറ്റ ക്ലിക്കിൽ ഓൺലൈനായി ലഭിക്കും. സംസ്ഥാന സർക്കാരിന്‍റെ 'കെ സ്‌മാർട്ട്' (Kerala Solution For Managing Administrative Reformation And Transformation) പദ്ധതി 2024 ജനുവരി 1 മുതൽ നിലവിൽ വരുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ജനുവരി 1ന് രാവിലെ 10.30ന് കെ സ്‌മാര്‍ട്ട് സോഫ്‌റ്റ് വെയര്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും (CM Pinarayi Vijayan).

കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററില്‍ വച്ചാണ് പരിപാടി നടക്കുക. ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും.

കെ സ്‌മാര്‍ട്ട് വഴി ജനന സർട്ടിഫിക്കറ്റ് മുതൽ കെട്ടിട നിർമാണ പെർമിറ്റ് വരെ ലഭിക്കും. പൂർണമായും പേപ്പർ രഹിത സേവനങ്ങൾ ലഭ്യമാക്കുകയാണ് കെ സ്‌മാര്‍ട്ട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ മുനിസിപ്പാലിറ്റിയിലും കോർപറേഷനിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി പഞ്ചായത്തുകളിലും ഉടന്‍ നടപ്പാക്കും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്‌തു നികുതി, കെട്ടിട നിർമാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ എന്നിവയെല്ലാം ഇനി ഓൺലൈൻ ആകും. ഏപ്രിൽ ഒന്ന് മുതലാകും കെ സ്‌മാര്‍ട്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുക (K Smart).

കെ സ്‌മാര്‍ട്ട് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങളും ഓഫിസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകും എന്നതാണ് പ്രത്യേകത. ആദ്യഘട്ടത്തിൽ സിവിൽ രജിസ്ട്രേഷൻ ( ജനന, മരണ, വിവാഹ രജിസ്ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ), വസ്‌തു നികുതി, യൂസർ മാനേജ്മെന്‍റ്, ഫയൽ മാനേജ്മെന്‍റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിങ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ 8 സേവനങ്ങളാണ് ലഭ്യമാകുന്നത്.

ജിഐഎസ് (Geographic Information System (GIS) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകുന്നു. ബ്ലാക്ക് ചെയിൻ, നിർമ്മിത ബുദ്ധി, ജിഐഎസ് /സ്പെഷ്യൽ ഡാറ്റ, ചാറ്റ് ബോട്ട്, മെസേജ് ഇന്‍റഗ്രേഷൻ, ക്ലൗഡ് കമ്പ്യൂട്ടിങ്, വിവിധ സോഫ്റ്റ്‌വെയറുകള്‍ തമ്മിലുള്ള എപിഐ ഇൻറഗ്രേഷൻ എന്നീ സാങ്കേതികളെ ഏകോപിപ്പിച്ചു കൊണ്ടാണ് കെ സ്‌മാർട്ട് ഓൺലൈൻ ആകുന്നത്.

പൊതുജനങ്ങള്‍ക്കായി ഹെൽപ്പ് ഡെസ്‌ക്: പൊതുജനങ്ങൾക്കും ജീവനക്കാർക്കും കെ സ്‌മാർട്ട് ഉപയോഗിക്കുന്നതിന് സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. തത്‌സമയം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രീകൃത റാപ്പിഡ് റെസ്പോൺസ് ടീമിനെ ഐകെഎം ഹെഡ് ക്വാർട്ടേഴ്‌സിൽ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated : Dec 28, 2023, 4:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.