തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മേല്‍ക്കൈ. 20 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 ഇടങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു. യു.ഡി.എഫ് എട്ട് സീറ്റുകളും നേടി. ബി.ജെ.പി ഒരു സീറ്റിലൊതുങ്ങി. മറ്റൊരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്.
വിജയിച്ച സ്ഥാനാര്‍ഥികളുടെ പേര്, മുന്നണി, വാര്‍ഡ് എന്നിവ ക്രമത്തില്‍
- ബഷീര്‍ രണ്ടത്താണി (യു.ഡി.എഫ്) - ആതവനാട് (മലപ്പുറം ജില്ലാ പഞ്ചായത്ത്)
- പി സ്‌നേഹ (എല്‍.ഡി.എഫ്) - കുമ്പിടി (പാലക്കാട്, തൃത്താല ബ്ലോക്ക് പഞ്ചായത്ത്)
- സി.ടി അയ്യപ്പന്‍ (യു.ഡി.എഫ്) - പാറക്കടവ് (മലപ്പുറം, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്)
- വിദ്യ ബിജു (യു.ഡി.എഫ്) - പുളിഞ്ചോട് (എറണാകുളം, ആലുവ മുനിസിപ്പാലിറ്റി)
- കെ.എം വിജയലക്ഷമി (എല്‍.ഡി.എഫ്) -മൂന്നാംപടി (മലപ്പുറം, മുനിസിപ്പാലിറ്റി)
- മുജീബുറഹ്മാന്‍ പരേറ്റ (യു.ഡി.എഫ്) - കിഴക്കേതല (മലപ്പുറം, മഞ്ചേരി മുനിസിപ്പാലിറ്റി)
- എന്‍ ഇന്ദിര (എല്‍.ഡി.എഫ്) - തോയമ്മല്‍ (കാസര്‍കോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി)
- അംബിക ദേവി (യു.ഡി.എഫ്) - കൊറ്റംകുളങ്ങര (കൊല്ലം, ചവറ ഗ്രാമപഞ്ചായത്ത്)
- ജെ ശ്രീജിത്ത് (ബി.ജെ.പി) - ആലുംമൂട് (കൊല്ലം, ഇളമ്പൂര്‍ ഗ്രാമപഞ്ചായത്ത്)
- സജികുമാര്‍ (എല്‍.ഡി.എഫ്) - എരുമക്കുഴി (ആലപ്പുഴ, പാലമേല്‍ ഗ്രാമപഞ്ചായത്ത്)
- വിനീത രാഗേഷ് (എല്‍.ഡി.എഫ്) - കൂറുമുള്ളൂര്‍ (കോട്ടയം, കാണക്കാരി ഗ്രാമപഞ്ചായത്ത്)
- സൂസന്‍ ജേക്കബ് (യു.ഡി.എഫ്) അച്ചന്‍കാനം - (ഇടുക്കി വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത്)
- വിമലദേവി (എല്‍.ഡി.എഫ്) കുംഭപ്പാറ - (ഇടുക്കി, രാജകുമാരി ഗ്രാമപഞ്ചായത്ത്)
- ഒ പ്രേമലത (എല്‍.ഡി.എഫ്) - മുത്തേടത്ത്പടി (തൃശൂര്‍ കൊണ്ടാഴി ഗ്രാമപഞ്ചായത്ത്)
- ബുഷ്റ കവര്‍തൊടിയില്‍ (സ്വതന്ത്ര) - എടച്ചലം (മലപ്പുറം, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്)
- ഷീബ പുല്‍പ്പാണ്ടി (എല്‍.ഡി.എഫ്) - പള്ളിക്കര സൗത്ത് (കോഴിക്കോട് തിക്കോടി ഗ്രാമപഞ്ചായത്ത്)
- കെ.ശ്യാമ പ്രസാദ് (യു.ഡി.എഫ്) - പട്ടാജെ ( കാസര്‍കോട് ബദിയഡുക്ക പഞ്ചായത്ത്) ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്തു
- സമീറ അബാസ് (യു.ഡി.എഫ്) - പള്ളിപ്പുഴ (കാസര്‍കോട് പള്ളിക്കര ഗ്രാമപഞ്ചായത്ത്)
- എസ് അനില്‍കുമാര്‍ (എല്‍.ഡി.എഫ്) - പെര്‍വാര്‍ഡ് (കാസര്‍കോട്, കുമ്പള ഗ്രാമപഞ്ചായത്ത്)
- സണ്ണി എബ്രഹാം (സ്വതന്ത്ര) - ആടകം (കാസര്‍കോട്, കള്ളാര്‍ ഗ്രാമപഞ്ചായത്ത്)