തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ (2021 ജൂലൈ 9 വെള്ളി) ബാറുകളില്‍ മദ്യ വിൽപന പുനഃരാരാംഭിക്കും. കണ്‍സ്യൂമര്‍ഫെഡ് വഴിയുള്ള മദ്യ വിൽപനയും ഇന്ന് മുതല്‍ ആരംഭിക്കും. വെയര്‍ ഹൗസ് ചാർജ് സംബന്ധിച്ച് തര്‍ക്കം പരിഹരിച്ചതിനെ തുടര്‍ന്നാണ് മദ്യവിൽപന പുനഃരാരാംഭിക്കുന്നത്. കൂട്ടിയ വെയർഹൗസ് ചാർജ് 25 ശതമാനത്തിൽനിന്ന് 13 ശതമാനമായാണ് കുറച്ചത്.
ലാഭവിഹിതം ഉയർത്തി ബിവറേജസ് കോര്‍പ്പറേഷന്‍
ബിവറേജസ് കോർപ്പറേഷന് നൽകേണ്ട ലാഭ വിഹിതം ബാറുകളുടേത് 25 ശതമാനമായും കണ്‍സൂമര്‍ ഫെഡിന്‍റേത് 20 ശതമാനമായും ബിവറേജസ് കോര്‍പ്പറേഷന്‍ ഉയര്‍ത്തിയിരുന്നു. ഉയര്‍ത്തി. ഇതില്‍ പ്രതിഷേധിച്ചാണ് വിൽപന നിര്‍ത്തിവച്ചത്. ബാറുടമകളും കണ്‍സ്യൂമര്‍ ഫെഡും ഇതിനെതിരെ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
കൊവിഡില്‍ നഷ്ടത്തിലായ വ്യാപരമേഖലയെ കൂടുതല്‍ നഷ്ടത്തിലാക്കുന്നതാണ് തീരുമാനമെന്നും ബാറുടമകള്‍ ആരോപിച്ചിരുന്നു. ലാഭവിഹിതം ഉയര്‍ത്തുന്നതിനൊപ്പം വിൽപന വിലയും ഉയര്‍ത്തണം അല്ലെങ്കില്‍ ലാഭ വിഹിതം കുറയ്ക്കണമെന്ന ആവശ്യമാണ് ബാറുടമകള്‍ ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ എക്‌സൈസ് കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം
ബാറുകൾ 19 ദിവസം അടച്ചിട്ട ശേഷമാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായിരിക്കുന്നത്. ബാറുകള്‍ കൂടി അടച്ചിട്ടതോടെ സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മാത്രമായിരുന്നു മദ്യ വിൽപന. ഇതേ തുടര്‍ന്ന് ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതിനെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വേഗത്തില്‍ തീരുമാനിച്ചത്.
READ MORE: ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡിനുമുള്ള മദ്യത്തിൻ്റെ വില വർധിപ്പിച്ച് ബിവറേജസ്