തിരുവനന്തപുരം: ഈ ഓണക്കാലത്ത് (Onam) അപ്രതീക്ഷിതമായി 1145 കോടി രൂപ ഖജനാവിലെത്തിച്ച് (Government Exchequer) സർക്കാരിനെ ഞെട്ടിച്ച ബീവറിജസ് കോർപ്പറേഷൻ (Beverages Corporation) ഓണക്കാല മദ്യവിൽപനയിലൂടെ (Liquor Sale) ഖജനാവിലെത്തിച്ചത് 600 കോടി. ഓഗസ്‌റ്റ് 21 മുതൽ ഉത്രാട ദിനമായ (Uthradam) ഓഗസ്‌റ്റ് 28 വരെ 665 കോടി രൂപയുടെ മദ്യമാണ് (Liquor) ബീവറിജസ് ഔട്ട്‌ലെറ്റുകളിലൂടെ (Beverages Outlets) വിറ്റത്.
ഇതിൽ 600 കോടി രൂപയും മദ്യത്തിന് മേൽ സർക്കാർ ചുമത്തുന്ന വിവിധയിനം നികുതികളാണ്. ഇതിന് പുറമേ 665 കോടി രൂപയുടെ മദ്യ വിൽപനയിൽ നിന്നും ആറ് കോടി രൂപ ലാഭമായും ബെവ്‌കോയ്ക്ക് (Bevco) ലഭിക്കും. ചുരുക്കത്തിൽ ഒരാഴ്‌ചയിലെ ഓണ വിൽപനയിലൂടെ മാത്രം ഒറ്റയടിക്ക് ഖജനാവിന് 600 കോടി രൂപയാണ് കിട്ടിയത്.
കണക്കുകളിലെ മദ്യവില്‍പന: കഴിഞ്ഞ വർഷം ഉത്രാടം വരെയുള്ള ഓണം സീസണിൽ 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇത്തവണ ഇതേ സീസണിൽ 28 കോടി രൂപയുടെ അധിക വിൽപനയുണ്ടായി. ഉത്രാടദിന മദ്യവിൽപനയിൽ ഇത്തവണ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് (Irinjalakuda Bevco Outlet) മുന്നിൽ. 106.22 കോടി രൂപയുടെ മദ്യമാണ് ഈ ദിവസം ഇവിടെ വിറ്റഴിച്ചത്.
101.3 കോടി രൂപയുമായി കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റാണ് (Asramam Bevco Outlet) രണ്ടാം സ്ഥാനത്ത്. ചങ്ങനാശേരി- 95.78 ലക്ഷം, കോടതി ജങ്‌ഷൻ ചേർത്തല- 93.76 ലക്ഷം, പയ്യന്നൂർ- 91.67 ലക്ഷം, ചാലക്കുടി- 88.59 ലക്ഷം, തിരൂർ- 87.91 ലക്ഷം, തിരുവനന്തപുരം പവർ ഹൗസ് - 84.45 ലക്ഷം, ചാലക്കുടി പൊക്ളായി- 82.28 ലക്ഷം, പട്ടാമ്പി കൊപ്പം- 80.66 ലക്ഷം എന്നീ ഔട്ട്‌ലെറ്റുകളാണ് വിൽപനയിൽ മുന്നിലുള്ള ആദ്യ 10 ഷോപ്പുകൾ.
പ്രതീക്ഷയില്‍ ബെവ്‌കോ: ഉത്രാടദിനത്തിൽ മാത്രം 116.19 കോടി രൂപയുടെ മദ്യമാണ് മലയാളി കുടിച്ചത്. കഴിഞ്ഞ വർഷം ഇത് 112.07 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഉത്രാടം വരെയുള്ള ഓണ സീസണിൽ വിൽപന 624 കോടിയായിരുന്നത്, ഇത്തവണ 665 കോടിയായി. ഉത്രാടത്തിന് ശേഷമുള്ള മറ്റ് ഓണദിനങ്ങൾ കൂടി ചേർത്ത് കഴിഞ്ഞ വർഷത്തെ ആകെ ഓണം വിൽപന 700.6 കോടിയായിരുന്നു. ഇത്തവണ 770 കോടിയായി ഉയരുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.
Also Read: ക്രിസ്‌മസിന് കേരളം കുടിച്ചത് 282 കോടിയുടെ മദ്യം; സര്‍ക്കാര്‍ ഖജനാവിലേക്ക് 250 കോടി
കഴിഞ്ഞ തവണയും റെക്കോര്‍ഡ് വില്‍പന: കഴിഞ്ഞതവണത്തെ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുടുതൽ മദ്യ വിൽപന നടന്നത് കൊല്ലം ആശ്രാമം ബിവറേജ് ഔട്ട്‌ലെറ്റിലായിരുന്നു. അന്നേദിവസം മാത്രം 1.05 കോടിയുടെ മദ്യമാണ് ആശ്രാമം ബിവറേജ് ഔട്ട്‌ലെറ്റിലൂടെയുള്ള വില്‍പന നടന്നത്. 1,01,22,790 രൂപയുടെ മദ്യവിൽപനയുമായി തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റായിരുന്നു തൊട്ടുപിന്നാലെയുണ്ടായിരുന്നത്.
അന്നേദിവസം കൺസ്യൂമർഫെഡിന്‍റെ ആശ്രമം, പരവൂർ ഷോപ്പുകളിൽ 1.26 കോടി രൂപയുടെ മദ്യം വില്‍പന നടത്തിയിരുന്നു. പെരുമ്പുഴ–- 8.86 ലക്ഷം, കല്ലുവാതുക്കൽ–- 7.2 ലക്ഷം, തഴുത്തല- 5.15 ലക്ഷം എന്നിങ്ങനെയും മദ്യ വിൽപന നടന്നു. കരുനാഗപ്പള്ളിയിൽ 6.96 ലക്ഷവും, ഓച്ചിറ ഔട്ട്‌ലെറ്റിൽ 6.56 ലക്ഷവും, ഇടയ്‌ക്കാട്ടിൽ 4.92 ലക്ഷവുമാണ് കഴിഞ്ഞ തവണത്തെ വിൽപന. അതേസമയം കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട വെയർഹൗസുകളിലായി ബിവറേജസിന് 28 ഔട്ട്‌ലെറ്റുകളുണ്ട്. മാത്രമല്ല കൺസ്യുമർഫെഡിന് കൊല്ലത്തും പരവൂരിലും മദ്യഷോപ്പുകളുമുണ്ട്. ഇവിടെ എല്ലായിടത്തും റെക്കോർഡ് വിൽപന തന്നെയായിരുന്നു.