തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച (ജൂലൈ 18) മദ്യ വിലപ്പനശാലകള്‍ തുറക്കും. വാരാന്ത്യ ലോക്ക് ഡാണില്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മദ്യ വിൽപ്പനശാലകള്‍ പ്രവര്‍ത്തിക്കുക.
വാരാന്ത്യ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ് പതിവ്. എന്നാല്‍ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് (18-07-2021 മുതല്‍) ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് മദ്യ വിലപ്പനശാലകളും പ്രവര്‍ത്തിക്കുന്നത്. ലോക്ക് ഡാൗണ്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് മദ്യ വിതരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
വ്യാപാര പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും ഇളവുണ്ടായിരിക്കും.
ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രാണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവ തുറക്കുന്നതിന് അനുവാദമുണ്ട്.
More read: ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ്; കടകൾക്ക് തുറന്ന് പ്രവർത്തിക്കാം