തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറഷന് അവധി പ്രഖ്യാപിച്ചു. കോർപ്പറേഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്നാണ് ഉത്തരവ്. ബെവ്കോ എംഡി യോഗേഷ് ഗുപ്തയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ആദ്യമായാണ് ബിവറേജ് ഷോപ്പുകൾക്ക് ഓഗസ്റ്റ് 15ന് അവധി നൽകിയിരിക്കുന്നത്. ബാറുകൾ, കള്ള് ഷാപ്പുകൾ എന്നിവയുടെ കാര്യത്തില്‍ സർക്കാർ തീരുമാനമനുസരിച്ചാകും അവധി. ഇതില്‍ അടുത്ത ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഓണം സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് ലഹരി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഭാഗമായി ദിനംപ്രതി നിരവധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാന അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചും എക്സൈസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
Also Read: ജനപ്രിയ ബ്രാൻഡുകളില്ലാതെ ബെവ്‌കോ: പ്രതിസന്ധിയിൽ സാധാരണക്കാർ