ETV Bharat / state

ലൈഫിന്‍റെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയി, ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് കണ്ടപ്പോഴാണ് സുപ്രധാന ഫയലുകള്‍ എടുത്തു മാറ്റിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

life-mission-files-were-taken-by-vigilance-udf-tightened-the-charge
ലൈഫിന്‍റെ ഫയലുകൾ വിജിലൻസ് കൊണ്ടുപോയി, ആരോപണം കടുപ്പിച്ച് പ്രതിപക്ഷം
author img

By

Published : Sep 26, 2020, 12:07 PM IST

തിരുവനന്തപുരം: സി.ബി.ഐ അന്വേഷണം ആരംഭിക്കും മുന്‍പ് ലൈഫ് പദ്ധതിയുടെ ഫയലുകള്‍ സംസ്ഥാന വിജിലന്‍സ് എടുത്തു കൊണ്ടു പോയെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുന്നു. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ് സുപ്രധാന ഫയലുകള്‍ വിജിലന്‍സ് എടുത്തു മാറ്റിയതെന്നാണ് ആരോപണം. ലൈഫ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സെക്രട്ടേറിയറ്റിലെ തദ്ദേശഭരണ വകുപ്പിലും ലൈഫ് മിഷന്‍ ആസ്ഥാനത്തും എത്തി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയ്ക്കിടെ വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ എടുത്തു കൊണ്ടു പോയതായാണ് ആരോപണം. ഇതു രണ്ടും ലൈഫ് പദ്ധതിയിലെ നിര്‍ണായകമായ ഫയലുകള്‍ എന്നാണ് സൂചന. ഈ ഫയലുകള്‍ എടുത്തു മാറ്റിയതിലൂടെ സി.ബി.ഐക്ക് ലൈഫ് പദ്ധതിയിലെ സുപ്രധാന ഫയലുകള്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടാകുമെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് കണ്ടപ്പോഴാണ് സുപ്രധാന ഫയലുകള്‍ എടുത്തു മാറ്റിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സി.ബി.ഐ അന്വേഷണം വരും എന്നറിയാവുന്നതിനാലാണ് ഫയലുകള്‍ എടുത്തു മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് വിജിലന്‍സ് സംഘം സെക്രട്ടേറിയറ്റിലും ലൈഫ് പദ്ധതി ആസ്ഥാനത്തും പരിശോധന നടത്തിയത്. സെപ്തംബര്‍ 23 നാണ് ലൈഫ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം പ്രതിപക്ഷം തള്ളി. അതിനു പിന്നാലെയാണ് കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.