ETV Bharat / state

ലൈഫ് മിഷൻ കേസ്; സർക്കാർ സുപ്രീംകോടതിയിലേക്ക്

സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുക

life mission case  life mission case kerala government appeal  ലൈഫ് മിഷൻ കേസ്  സർക്കാർ സുപ്രീംകോടതിയിലേക്ക്  ഹൈക്കോടതി വിധിക്കെതിരെ സർക്കാർ  വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ്
ലൈഫ് മിഷൻ കേസ്; സർക്കാർ സുപ്രീംകോടതിയിലേക്ക്
author img

By

Published : Jan 13, 2021, 1:05 PM IST

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകുക. ക്രിമിനൽ പെറ്റീഷനിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ കഴിയില്ലെന്ന് സർക്കാരിന് നിയമോപദേശം കിട്ടിയതോടെയാണ് മേൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

ഇതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകരുമായി സർക്കാർ ആശയവിനിമയം നടത്തി. കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന ലൈഫ്‌ മിഷന്‍റെയും യൂണിടാക്കിന്‍റെയും ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണം തുടരാമെന്ന് ഉത്തരവിട്ടത്. പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമ ദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി സിബിഐക്ക് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.