ETV Bharat / state

പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കാന്‍ നിയമസഭയില്‍ വോട്ടെടുപ്പ്  ; ഉച്ചയോടെ ഫല പ്രഖ്യാപനം

author img

By

Published : Sep 12, 2022, 8:06 AM IST

Updated : Sep 12, 2022, 10:09 AM IST

പുതിയ സ്‌പീക്കർ ഇന്ന് തന്നെ അധികാരമേൽക്കും. നിലവിൽ എൽ ഡി എഫിന് 99 ഉം യു ഡി എഫിന് 41 അംഗങ്ങളുമാണ് സഭയിലുള്ളത്

Speaker  Speaker election  kerala Legislative Assembly  Legislative Assembly Speaker Election updation  anvar sadath  a n shamseer  mb rajesh  അൻവർ സാദത്ത്  എ എൻ ഷംസീർ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala latest news  malayalam news
നിയമസഭ സ്‌പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്: വിജയം ഉറപ്പിച്ച് എൽഡിഎഫ്; ഉച്ചയോടെ ഫല പ്രഖ്യാപനം

തിരുവനന്തപുരം : എം.ബി.രാജേഷ് മന്ത്രിയായതോടെ ഒഴിവുവന്ന സ്‌പീക്കർ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയായി എ.എൻ.ഷംസീറും യു.ഡി.എഫ് സ്ഥാനാർഥിയായി അൻവർ സാദത്തുമാണ് മത്സരിക്കുന്നത്. 10 മണിയോടെയാണ് സഭയില്‍ വോട്ടിംഗ് തുടങ്ങിയത്.

ഉച്ചയോടെ ഫല പ്രഖ്യാപനമുണ്ടാകും. പുതിയ സ്‌പീക്കർ ഇന്ന് തന്നെ അധികാരമേൽക്കും. നിലവിൽ എൽ ഡി എഫിന് 99 ഉം യു ഡി എഫിന് 41 അംഗങ്ങളുമാണ് സഭയിലുള്ളത്. ഇടതുമുന്നണി സ്ഥാനാർഥി എ.എൻ.ഷംസീറിന് ജയം ഉറപ്പാണ്.

രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ശേഷം വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. പുതിയ സ്‌പീക്കറുടെ പ്രസംഗത്തിനുപിന്നാലെ സഭ പിരിയും.

Last Updated : Sep 12, 2022, 10:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.