തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണിയുള്ളത്. കേരള സമൂഹം ഇടത് തുടർഭരണം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് സിപിഎം ഇത്തവണ നേടുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച വോട്ടെണ്ണുമ്പോഴുള്ള ഫലം യുഡിഎഫിന് വലിയ ആഘാതം ഉണ്ടാക്കുമെന്നും യുഡിഎഫിന്‍റെ തകർച്ചയുടെ വേഗം വർധിക്കുന്നതാകും ഫലമെന്നും വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്ന് എ. വിജയരാഘവൻ - നിയമസഭ തെരഞ്ഞെടുപ്പ് 2021
ഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് സിപിഎം ഇത്തവണ നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്ന് എ. വിജയരാഘവൻ