തിരുവനന്തപുരം: ഇടത് മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. കേരള കോണ്‍ഗ്രസ് എമ്മുമായാണ് ഇന്ന് മുന്നണി നേതൃത്വം പ്രധാനമായി ചര്‍ച്ച നടത്തുക. പതിമൂന്ന് സീറ്റുകളാണ് ജോസ് കെ.മാണി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പത്ത് സീറ്റുകള്‍ നല്‍കാമെന്നാണ് മുന്നണി നേതൃത്വം ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. ഏതൊക്കെ സീറ്റുകളാണ് എന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
അതേസമയം സിപിഐയുടെ സീറ്റുകള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. സിപിഎം മത്സരിച്ചിരുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതില്‍ പത്തനംതിട്ട ജില്ലാ കമ്മറ്റി എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിനിടെ ഐഎന്‍എല്ലുമായുള്ള ചര്‍ച്ചകള്‍ ഇടത് മുന്നണിയില്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ ഐഎന്‍എല്ലിന് നല്‍കും. നാല് സീറ്റുകളാണ് ഐഎന്‍എല്‍ ഇത്തവണ ആവശ്യപ്പെട്ടത്. എന്നാല്‍ അധികം സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് മുന്നണി നേതൃത്വം അറിയിച്ചു.