ETV Bharat / state

തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ഇടതുമുന്നണി; മാണി സി കാപ്പന്‍ വിട്ടുനില്‍ക്കുന്നു

author img

By

Published : Jan 27, 2021, 10:05 AM IST

Updated : Jan 27, 2021, 4:01 PM IST

പാല സീറ്റാണ് ഇടതുമുന്നണിയിലെ പ്രധാന ചര്‍ച്ച. പാല സീറ്റ് സംബന്ധിച്ച് വ്യക്തത ഇന്നത്തെ യോഗത്തില്‍ എന്‍സിപി ആവശ്യപ്പെടും

LDF prepare for elections. Preliminary discussions today  LDF  election  Preliminary discussions today  discussions today  LDF prepare for elections  Left Front meeting  തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇടതുമുന്നണി; ഇന്ന് പ്രാരംഭ ചര്‍ച്ചകള്‍  തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇടതുമുന്നണി  ഇടതുമുന്നണി  ഇന്ന് പ്രാരംഭ ചര്‍ച്ചകള്‍  ടി പി പീതാംബരന്‍  മാണി സി കാപ്പന്‍  എ കെ ശശീന്ദ്രന്‍
തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഇടതുമുന്നണി; ഇന്ന് പ്രാരംഭ ചര്‍ച്ചകള്‍

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി യോഗം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. സീറ്റ് വിഭജനം, പ്രകടന പത്രിക എന്നിവയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് യോഗം. പാല സീറ്റാണ് ഇടതുമുന്നണിയിലെ പ്രധാന ചര്‍ച്ച.

പാല സീറ്റ് സംബന്ധിച്ച് വ്യക്തത ഇന്നത്തെ യോഗത്തില്‍ എന്‍സിപി ആവശ്യപ്പെടും. പാല വിട്ടുകൊടുത്ത് നീക്കുപോക്കിന് തയാറല്ലെന്ന് മാണി സി.കാപ്പനും, ടി.പി.പീതാംബരനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നീക്കുപോക്ക് ആകാമെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വിഭാഗത്തിന്‍റെ നിലപാട്. എന്‍സിപിക്കുള്ളില്‍ വ്യത്യസ്ത നിലപാടുള്ളത് കൊണ്ടു തന്നെ മാണി സി.കാപ്പനും, ടി.പി.പീതാംബരന്‍ മാസ്റ്ററും എ.കെ.ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മാണി സി കാപ്പന്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ഇടതുമുന്നണി;മാണി സി കാപ്പന്‍ വിട്ടുനില്‍ക്കുന്നു

അതേസമയം ഇടതുമുന്നണിയിൽ സീറ്റ് ചർച്ചകൾക്ക് തുടക്കമായിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. തെരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളും ആക്ഷൻ പ്ലാനുമാകാം ഇന്നത്തെ യോഗത്തിൽ ചർച്ച ആവുക. സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുമ്പോൾ അഭിപ്രായം പറയുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

എല്‍ഡിഎഫിന്‍റെ സംസ്ഥാന ജാഥയും, പ്രകടന പത്രികയുമാണ് യോഗത്തിന്‍റെ മറ്റൊരു പ്രധാന അജണ്ട. മേഖല തിരിച്ച് ജാഥ നടത്താനാണ് മുന്നണി നേതൃത്വത്തിന്‍റെ തീരുമാനം. ആരൊക്കെ ജാഥ നയിക്കണമെന്ന് ഇന്ന് തീരുമാനമുണ്ടാകും. ജനക്ഷേമ വികസന പ്രവര്‍ത്തങ്ങള്‍ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് മുന്നണിയിലെ നീക്കം.

Last Updated : Jan 27, 2021, 4:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.