ETV Bharat / state

പ്രതിപക്ഷ നേതാവിന് ഏത് കല്ല് കണ്ടാലും പറിച്ചുകളയുന്ന രോഗം : എ. വിജയരാഘവന്‍

കെ റയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് ഇപ്പോള്‍ ഏത് കല്ലും പറിച്ചുകളയുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് എ വിജയരാഘവന്‍

LDF Convener A Vijayaraghavan  A Vijayaraghavan mocks UDF  കെ. റെയില്‍ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്  എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍  യുഡിഎഫ് വ്യാജ പ്രചാരണം നടത്തു എല്‍ഡിഎഫ് കണ്‍വീനര്‍
പ്രതിപക്ഷ നേതാവിന് ഏത് കല്ല് കണ്ടാലും പറിച്ചു കളയുന്ന രോഗം: എ.വിജയരാഘവന്‍
author img

By

Published : Mar 30, 2022, 8:30 PM IST

Updated : Mar 30, 2022, 9:03 PM IST

തിരുവനന്തപുരം : കെ. റെയില്‍ പ്രതിഷേധത്തിന്‍റെ പേരില്‍ യു.ഡി.എഫിനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് കല്ല് പറിച്ചെറിയുന്ന രോഗമാണെന്ന് വിജയരാഘവന്‍ പരിഹസിച്ചു.

പ്രതിപക്ഷ നേതാവിന് ഏത് കല്ല് കണ്ടാലും പറിച്ചുകളയുന്ന രോഗം : എ. വിജയരാഘവന്‍

കെ റയില്‍ സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് ഇപ്പോള്‍ ഏതുകല്ലും പറിച്ചുകളയുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ്. കല്ലിനുപകരം കമ്പിട്ടാല്‍ യു.ഡി.എഫ് അംഗീകരിക്കുമോയെന്നും വിജയരാഘവന്‍ ചോദിച്ചു. കെ റെയില്‍ വിഷയത്തില്‍ വ്യാപക പ്രചാരണം നടത്താന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.

യുഡിഎഫ് വ്യാജ പ്രചാരണം നടത്തുകയാണെന്നും മാധ്യമങ്ങള്‍ അരാജക പ്രവണതക്ക് പിന്തുണ നല്‍കുകയാണെന്നും ആരോപിച്ചാണ് എല്‍.ഡി.എഫ് പ്രചാരണം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളും സംഘടിപ്പിക്കും.

Also Read: തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു; കേരളത്തില്‍ ദിവസക്കൂലി 311 രൂപയായി

മെയ് 19ന് തിരുവനന്തപുരത്താണ് ആദ്യ പ്രചാരണ യോഗം. പിന്നാലെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. ഗൃഹ സന്ദര്‍ശനവും നടത്തും. മുഴുവന്‍ ജനങ്ങളുടെയും പിന്തുണയോടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

സംസ്ഥാന വ്യാപകമായി കെ.റെയില്‍ സര്‍വേക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ നേരിടുകയാണ് ലക്ഷ്യം.

Last Updated : Mar 30, 2022, 9:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.