ETV Bharat / state

നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കി സര്‍ക്കാര്‍ ഉത്തരവ് - സര്‍ക്കാര്‍

ഉത്തരവ് നടപ്പായാൽ 2018 ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിലുള്ള എൽഡി ക്ലാർക്ക് പട്ടികയിലെ ഉദ്യോഗാർഥികള്‍ക്ക് തിരിച്ചടിയാകും.

നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികളെ വെട്ടിലാക്കി സര്‍ക്കാരിന്‍റെ ഉത്തരവ്
author img

By

Published : May 18, 2019, 4:08 PM IST

Updated : May 18, 2019, 8:59 PM IST

പി എസ് സി എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. തസ്തികയിൽ നിലവിലുള്ള മുഴുവൻ ആശ്രിത നിയമന ഒഴിവുകളും പഞ്ചായത്ത് വകുപ്പിൽ നടത്തണമെന്ന വിചിത്ര ഉത്തരവാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പി എസ് സി റാങ്ക് പട്ടികയില്‍ ഇടംപിടിച്ച നിരവധിപേര്‍ നിയമനം കാത്തു കഴിയുമ്പോഴാണ് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി സര്‍ക്കാരിന്‍റെ ഉത്തരവ് വന്നിരിക്കുന്നത്.

പി എസ് സി എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി

വര്‍ഷത്തില്‍ മൊത്തം ഒഴിവിന്‍റെ അഞ്ച് ശതമാനം മാത്രമാണ് ആശ്രിത നിയമനത്തിനായി മാറ്റിവക്കേണ്ടത്. എന്നാൽ 2010 മുതൽ നടത്തേണ്ടിയിരുന്ന മുഴുവൻ ആശ്രിത നിയമനങ്ങളും ഒറ്റത്തവണയായി നത്താനാണ് തീരുമാനം. പഞ്ചായത്ത് വകുപ്പിൽ നിലവിലുള്ള 256 ഒഴിവുകള്‍ ആശ്രിത നിയമനത്തിലൂടെ നികത്തണം എന്നാണ് പഞ്ചായത്ത് ഡയറക്ടർ ബി എസ് തിരുമേനി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നീക്കിവക്കേണ്ട ഒഴിവുകളുടെ ജില്ലതിരിച്ചുള്ള എണ്ണവും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ബാക്കിയുള്ള ഒഴിവുകൾ മാത്രം പി എസ് സിക്ക് റിപ്പോർട്ട് ചെയ്താൽ മതിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഉത്തരവ് നടപ്പായാൽ 2018 ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിലുള്ള എൽഡി ക്ലർക്ക് പട്ടികയിലെ ഉദ്യോഗാർഥികള്‍ക്ക് തിരിച്ചടിയാകും. നേരത്തെ പ്രളയവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ചൂണ്ടിക്കാട്ടി നിയമനങ്ങൾ മന്ദഗതിയിലായിരുന്നു. റാങ്ക് പട്ടിക നിലവിൽ വന്ന് ഒരു വർഷം പിന്നിട്ടിട്ടും നിയമനങ്ങള്‍ കൃത്യമായി നടന്നിട്ടില്ല. 280 നിയമന ശുപാർശകൾ അയച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകള്‍. വയനാട് 82, കാസർഗോഡ് 109 എന്നിങ്ങനെയാണ് മറ്റ് നിയമന ശുപാര്‍ശകള്‍. ഏപ്രിൽ ആദ്യവാരത്തോടെ മിക്ക ജില്ലകളിലും നിയമനം അവസാനിച്ചു. ഈ മാസം നിയമന ശുപാർശ അയച്ചിട്ടുള്ള ജില്ലകൾ പത്തനംതിട്ടയും കോട്ടയവും മാത്രമാണ്. അതേസമയം നിലവിലുള്ള പട്ടികയിൽ നിന്നുള്ള നിയമനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെന്ന് പി എസ് സി അറിയിച്ചു.

അതേ സമയം സര്‍ക്കാരിന്‍റെ പുതിയ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് റാങ്ക് പട്ടികയില്‍ ഇടംനേടിയവരുടെ സംഘടനയായ ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള രംഗത്ത് വന്നിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിയും പൊതുഭരണ വകുപ്പ് സെക്രട്ടറിയും ഉറപ്പുനൽകിയതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

Intro:സംസ്ഥാനത്ത് എൽ ഡി ക്ലർക്ക് തസ്തികയിൽ നിലവിലുള്ള മുഴുവൻ ആശ്രിത നിയമന ഒഴിവുകളും പഞ്ചായത്ത് വകുപ്പിൽ നടത്തണമെന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന സർക്കാർ. പി എസ് സി തയ്യാറാക്കിയ റാങ്ക് പട്ടിക പ്രകാരം ഓരോ ജില്ലയിലും ആയിരത്തിലേറെപ്പേർ നിയമനം കാത്തു കഴിയുമ്പോഴാണ് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി നൽകി സർക്കാർ ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് etv ഭാരതിന് ലഭിച്ചു.

Body:ആകെയുള്ള ഒഴിവുകളുടെ 5% വർഷംതോറും ആശ്രിത നിയമനത്തിന് മാറ്റി വയ്ക്കണം എന്നാണ് ചട്ടം. എന്നാൽ 2010 മുതൽ നടത്തേണ്ടിയിരുന്ന മുഴുവൻ ആശ്രിത നിയമനങ്ങളും ഒറ്റയടിക്ക് പഞ്ചായത്ത് വകുപ്പിൽ നിലവിലുള്ള 256 ഒഴിവുകളിൽ നിന്ന് നികത്തണം എന്നാണ് പഞ്ചായത്ത് ഡയറക്ടർ
ബി എസ് തിരുമേനി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. നീക്കിവയ്ക്കേണ്ട ഒഴിവുകളുടെ ജില്ലതിരിച്ചുള്ള എണ്ണവും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ബാക്കിയുള്ള ഒഴിവുകൾ മാത്രം പിഎസ് സിക്ക് റിപ്പോർട്ട് ചെയ്താൽ മതിയെന്നും വ്യക്തമാക്കുന്നു.

ഉത്തരവ് നടപ്പായാൽ 2018 ഏപ്രിൽ രണ്ട് മുതൽ പ്രാബല്യത്തിലുള്ള എൽഡി ക്ലർക്ക് പട്ടികയിലെ ഉദ്യോഗാർഥികളെയാണ് പ്രതികൂലമായി ബാധിക്കുക. പ്രളയവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ചൂണ്ടിക്കാട്ടി നിയമനങ്ങൾ സർക്കാർ മന്ദഗതിയിലായിരുന്നു. ഇതുകൂടാതെയാണ് പുതിയ ഉത്തരവിന്റെ രൂപത്തിലുള്ള ഇരുട്ടടി. റാങ്ക് പട്ടിക നിലവിൽ വന്ന് ഒരു വർഷവും ഒരു മാസവും പിന്നിടുമ്പോഴും നിയമനങ്ങൾ കാര്യമായി നടന്നിട്ടില്ല. 280 നിയമന ശുപാർശകൾ മാത്രം അയച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. വയനാട് 82 ഉം കാസർഗോഡ് 109 ഉം നിയമന ശുപാർശകൾ മാത്രമാണ് അയച്ചിട്ടുള്ളത്. ഏപ്രിൽ ആദ്യവാരത്തോടെ മിക്ക ജില്ലകളിലും നിയമനം അവസാനിച്ചു. ഈ മാസം നിയമന ശുപാർശ അയച്ചിട്ടുള്ള ജില്ലകൾ പത്തനംതിട്ടയും കോട്ടയവും മാത്രമാണ്. അതേസമയം നിലവിലുള്ള പട്ടികയിൽ നിന്നുള്ള നിയമനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലെന്ന് പിഎസ് സി അറിയിച്ചു.

പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ് പുറത്തായതോടെ റാങ്ക് ഹോൾഡർ മാരുടെ സംഘടനയായ ക്ലർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള ആക്ഷേപം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചു. തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിയും പൊതുഭരണ വകുപ്പ് സെക്രട്ടറിയും ഉറപ്പുനൽകിയതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

ലീഡ് - 2018 ഏപ്രിൽ 2 മുതൽ പ്രാബല്യത്തിലുള്ള എൽഡിസി റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ ബലിയാടാകും. കൂടുതൽ ഒഴിവുകൾ നീക്കിവച്ചത് മലപ്പുറത്ത്. ഉത്തരവ് പുനഃപരിശോധിക്കാമെന്ന് റാങ്ക് ഹോൾഡർ മാരുടെ സംഘടനാ പ്രതിനിധികളെ ആശ്വസിപ്പിച്ച് സർക്കാർ.

Conclusion:ആർ ബിനോയ് കൃഷ്ണൻ
etv bharat
thiruvananthapuram.
Last Updated : May 18, 2019, 8:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.