ETV Bharat / state

വിഴിഞ്ഞം തുറമുഖ നിർമ്മാണം; ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് സമരസമിതി - vizhinjam protest

സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് യൂജിൻ പെരേര ആരോപിച്ചു. അദാനിയുടെ പിൻബലത്തോടെ സർക്കാർ സമരക്കാരെ അടിച്ചൊതുക്കുന്നു. ഇന്നലെ രാവിലെ സമരപ്പന്തലിലേക്ക് വന്ന സ്ത്രീകളെ തടഞ്ഞ് ആക്രമിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങൾ.

വിഴിഞ്ഞം തുറമുഖ നിർമാണം  വിഴിഞ്ഞം തുറമുഖം  വിഴിഞ്ഞം സമരസമിതി  വിഴിഞ്ഞം  വിഴിഞ്ഞം തുറമുഖ നിർമാണം ഹൈക്കോടതി വിധി  ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ  വിഴിഞ്ഞം തുറമുഖ നിർമാണം അദാനി കമ്പനി  അതിരൂപത വികാരി ജനറല്‍ ഫാ യൂജിൻ പെരേര  യൂജിൻ പെരേര  latin archidiocese  latin archidiocese will appeal tomorrow  vizhinjam strike  vizhinjam protest  vizhinjam
വിഴിഞ്ഞം തുറമുഖ നിർമാണം; ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് സമരസമിതി
author img

By

Published : Nov 27, 2022, 11:49 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി അദാനി കമ്പനിക്ക് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ. യൂജിൻ പെരേര. വിഴിഞ്ഞത്ത് സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും യൂജിൻ പെരേര ആരോപിച്ചു.

പ്രദേശവാസികളുമായി പ്രശ്‌നങ്ങളില്ല. അവരുടെ സഹകരണത്തോടെയാണ് സമരം നടത്തിവരുന്നത്. അദാനിയുടെ പിൻബലത്തോടെ സർക്കാർ സമരക്കാരെ അടിച്ചൊതുക്കുന്നു. ഇന്നലെ രാവിലെ സമരപ്പന്തലിലേക്ക് വന്ന സ്ത്രീകളെ തടഞ്ഞ് ആക്രമിച്ചു. വിഴിഞ്ഞം ഇടവകയിലെ വൈദികനെ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞുവെന്നും യൂജിൻ പെരേര ആരോപിച്ചു.

അതേസമയം, വിഴിഞ്ഞത്തെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. പദ്ധതിയെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കുമെതിരെയാണ് കേസെടുത്തത്. എതിർക്കുന്ന സമര സമിതിക്കെതിരെ ഒമ്പത് കേസുകളാണുള്ളത്.

വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. യൂജിൻ പെരേര അടക്കമുള്ള വൈദികർ പ്രതികളാണ്. വധശ്രമവും കലാപ ആഹ്വാനവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തുറമുഖ നിർമാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസാണുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.