തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ലതികയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് കെ.പി.സി.സി ആസ്ഥാനത്തിനു മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത് കോണ്‍ഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. തൊട്ടു പിന്നാലെ ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തു വരികയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് നടപടി.
ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി - കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി
ലതികയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു