ETV Bharat / state

സംസ്ഥാനത്ത് മഴക്കെടുതി; 221 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു, 6411 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ - കേരളത്തിലെ കാലാവസ്ഥ റിപ്പോര്‍ട്ട്

കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന മഴയെ തുടര്‍ന്ന് വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യമ്പുകളാണ് തുറന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ തുടരുകയാണ്.

Latest rain update Kerala  Latest weather update Kerala  kerala rains  kerala rains today  kerala rain alert  kerala rain live updates  kerala rain highlights  സംസ്ഥാനത്ത് മഴക്കെടുതി  കേരളത്തില്‍ 221 ദുരിതാശ്വാസ ക്യമ്പുകള്‍  കേരളത്തില്‍ മഴ  കേരളത്തിലെ കാലാവസ്ഥ റിപ്പോര്‍ട്ട്  മഴ അപ്ഡേറ്റ്
സംസ്ഥാനത്ത് മഴക്കെടുതി ; 221 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു, 6411 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
author img

By

Published : Aug 4, 2022, 8:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ദുരിതം തുടരുന്നു. ഇതുവരെ 6411 പേരെയാണ് സംസ്ഥാനത്ത് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നു.

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പുഴയുടെ ഇരു കരകളിലുമുള്ള ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ തുടരുകയാണ്. തൃശ്ശൂരില്‍ അഞ്ചു താലൂക്കുകളിലായി തുറന്ന 51 ദുരിതാശ്വാസ ക്യമ്പുകളില്‍ നിലവില്‍ 1685 പേരാണുള്ളത്. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികള്‍ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

പത്തനംതിട്ടയില്‍ 43 ക്യാമ്പുകളിലായി 1017 പേര്‍ കഴിയുന്നുണ്ട്. കോട്ടയത്ത് 45 ക്യാമ്പുകളിലായി 1075 ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നു ക്യാമ്പുകളിലായി 43 പേരെയും ആലപ്പുഴയില്‍ 15 ക്യാമ്പുകളിലായി 289 പേരെയും ഇടുക്കിയില്‍ എട്ടു ക്യാമ്പുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാമ്പുകളിലായി 753 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

പാലക്കാട് അഞ്ചു ക്യാമ്പുകളാണ് ഇതുവരെ ആരംഭിച്ചത്. 182 പേര്‍ ക്യാമ്പുകളിലുണ്ട്. മലപ്പുറത്ത് നാലു ക്യാമ്പുകളില്‍ 66 പേരും, കോഴിക്കോട് 11 ക്യാമ്പുകളില്‍ 359 പേരും, വയനാട് 11 ക്യാമ്പുകളില്‍ 512 പേരും, കണ്ണൂരില്‍ നാലു ക്യാമ്പുകളില്‍ 217 പേരും, കാസര്‍കോട് ഒരു ക്യാമ്പില്‍ 53 പേരും കഴിയുന്നു.

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു വീടുകള്‍ കൂടി പൂര്‍ണമായും, 39 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം 32 ആയി.

Also Read സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പത്ത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.