തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കേരള നിയമസഭ തിങ്കളാഴ്‌ച പ്രമേയം പാസാക്കും. ഭരണ, പ്രതിപക്ഷങ്ങള്‍ യോജിച്ചാണ് പ്രമേയം പാസാക്കുക. ഇന്ന് ചേര്‍ന്ന നിയമസഭാ കാര്യോപദേശക സമതിയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
Read more: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ തീരുമാനങ്ങളെ ന്യായീകരിച്ച് കലക്ടർ
മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്‍മേല്‍ സഭ മറ്റ് നടപടികള്‍ നിര്‍ത്തി വച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേല്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്‌ച വരെയാകും ചര്‍ച്ച നടക്കുക. വെള്ളിയാഴ്‌ചയാണ് രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റ്. രാവിലെ ഒൻപതിന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റിൽ ചര്‍ച്ച പൂര്‍ത്തിയാക്കി ജൂണ്‍ 10ന് സഭ പിരിയും.