ETV Bharat / state

കേരളത്തിലും ബിജെപി ആഘോഷം; ചതിയുടെ രാഷ്‌ട്രീയം ജനം തിരിച്ചറിയുമെന്ന് കുമ്മനം രാജശേഖരന്‍ - BJP State Committee Office

Kummanam Rajasekharan on BJP's victory: കേരള രാഷ്ട്രീയത്തിന്‍റെ ദിശാസൂചകമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വിജയാഘോഷം

BJPs election victory  Assembly election 2023  Kummanam Rajasekharan  Kummanam Rajasekharan on BJPs victory  Assembly election result 2023  കുമ്മനം രാജശേഖരൻ  Rajasthan Assembly election result  Madhya Pradesh Assembly election 2023  Chhattisgarh Assembly election 2023  ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്‌  BJP State Committee Office  ബിജെപി പ്രവർത്തകർ
Kummanam Rajasekharan
author img

By ETV Bharat Kerala Team

Published : Dec 3, 2023, 7:25 PM IST

നിയമസഭ തെരഞ്ഞെടുപ്പ് ഫലം, പ്രതികരിച്ച്‌ കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയത്തിന്‍റെ ദിശാസൂചകം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് കുമ്മനം രാജശേഖരൻ (Kummanam Rajasekharan). രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഡ്‌ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ ബിജെപി യുടെ വിജയാഘോഷത്തിന് ശേഷം ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ (BJP State Committee Office) മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

എൻഡിഎ മുന്നണി കേരളത്തിൽ വളരുകയാണ്. സിപിഎമ്മും കോൺഗ്രസ്‌ നേതാക്കളും തോളോട് തോൾ ചേർന്ന് അവിടെ പോയി പ്രവർത്തിച്ചു. കേരളത്തിൽ എത്തി ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നും പറഞ്ഞാൽ ആരും വകവെയ്ക്കില്ല (Assembly election 2023). കേരളത്തിലുള്ളത് കപട നാടകമാണ്. ജനങ്ങളെ പറ്റിക്കുന്നു. കേരളത്തിലെ ജനങ്ങൾ ഇതു മനസിലാക്കുന്നു.

വില കുറഞ്ഞ ചതിയുടെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു (Kummanam Rajasekharan on BJP's victory). മോദി സർക്കാരിനെതിരെ അടിസ്ഥാന വിരുദ്ധമായ പച്ചക്കള്ളമാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞതെന്നും കുമ്മനം വിമർശിച്ചു. മോദി സർക്കാരിനെതിരെ ഉണ്ടായ കരുനീക്കം ചുവടോടെ പിഴുത തെരഞ്ഞെടുപ്പ് ഫലം.

ഭാരതത്തിലെ ജനങ്ങൾ മോദിയോടൊപ്പമുണ്ട്. ലോകത്താകമാനമുള്ള ജനങ്ങൾ മോദിയോടൊപ്പമുണ്ട്. കേരളത്തീന്ന് കുറെ കോൺഗ്രസ്‌ നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി. മോദി നീചനെന്നും നരാധമനെന്നും അവർ പറഞ്ഞു. പ്രതിപക്ഷം ആശയം കൊണ്ടല്ല തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തിസ്‌ഗഡ്‌ സംസ്ഥാനങ്ങളിലെ ബിജെപി യുടെ വിജയത്തിൽ തിരുവനന്തപുരത്തെ ബിജെപി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും വലിയ ആഘോഷങ്ങളായിരുന്നു. ബാൻഡ് മേളത്തിന്‍റെ അകമ്പടിയോടെ നൃത്തം ചെയ്‌തും പടക്കം പൊട്ടിച്ചും മധുരം വിതരണം നടത്തിയും പ്രവർത്തകർ വിജയം ആഘോഷിച്ചു.

12 സംസ്ഥാനങ്ങളില്‍ ബിജെപി: ഹിന്ദി ഹൃദയഭൂമികളായ മൂന്ന് സംസ്ഥാനങ്ങളിൽക്കൂടി വിജയമുറപ്പിക്കുമ്പോള്‍ രാജ്യത്ത് ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങൾ 12 ആയി ഉയരും. അതേ സമയം മുൻപ് അപ്രമാദിത്തത്തോടെ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് കേവലം മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങും. മൂന്ന് സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയാലും കോൺഗ്രസ് തന്നെയാകും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി. മൂന്നാമതുള്ള ആം ആദ്‌മി പാർട്ടി ഡൽഹി, പഞ്ചാബ് എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങൾ ഭരിക്കുന്നു.

നിലവിൽ 9 സംസ്ഥാനങ്ങളാണ് ബിജെപി കേവലഭൂരിപക്ഷത്തോടെ തനിച്ച് ഭരിക്കുന്നത്. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണിവ. മധ്യപ്രദേശും, രാജസ്ഥാനും, ഛത്തീസ്‌ഗഡും ഇക്കൂട്ടത്തിലേക്ക് വരുമ്പോൾ കാവി പുതച്ച സംസ്ഥാനങ്ങൾ 12 ആകും. ഇതിനുപുറമെയാണ് ബിജെപി ഭരണസഖ്യത്തിന്‍റെ ഭാഗമായ നാല് സംസ്ഥാനങ്ങള്‍. മഹാരാഷ്ട്ര, മേഘാലയ, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മറ്റ് പാര്‍ട്ടികള്‍ക്കൊപ്പം ഭരണം പങ്കിടുന്നത്.

ALSO READ: ഹിന്ദി ഹൃദയം കീഴടക്കി താമര, മോദി തരംഗമെന്ന് ബിജെപി...ഇനി ലോക്‌സഭയിലേക്ക്...ബ്ലോക്കായി ഇന്ത്യ മുന്നണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.