തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അതീവ രഹസ്യമായി ചോദ്യം ചെയ്‌ത വിവരം പുറത്തുവന്നതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ. "സത്യമേ ജയിക്കൂ.. സത്യം മാത്രം.. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്നും സംഭവിക്കില്ല.." മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
വെള്ളിയാഴ്‌ച രാവിലെ ഇ.ഡിയുടെ കൊച്ചി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ നടപടികൾ നടന്നത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മൊഴിയെടുത്തെന്നാണ് വിവരം. മൊഴിയെടുക്കൽ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടന്നത് വൈകിട്ടോടെയാണ്.