ETV Bharat / state

ആത്മാര്‍ഥതയെ തലവെട്ട് കുറ്റമായി കണ്ടവരോട് ദേഷ്യമില്ല ; വികാര നിര്‍ഭരനായി കെ.ടി ജലീല്‍ - കെ ടി ജലീല്‍

ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ട്ടപ്പെടുത്താതെ തീർത്തും നിരുപദ്രവകരമായ ഒരു പ്രശ്നം രാഷ്ട്രീയ ശത്രുക്കൾ ഇത്രമേൽ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുൻകരുതൽ എടുക്കാത്തതിൽ അണുമണിത്തൂക്കം ഖേദം തോന്നുന്നില്ലെന്നും ജലീല്‍.

kt jaleel Facebook post about high court verdict  തന്‍റെ ആത്മാര്‍ഥതയെ തലവെട്ട്കുറ്റമായി കണ്ടവരോട് ദേഷ്യമില്ല; വികാരനിര്‍ഭരനായി കെ ടി ജലീല്‍  kt jaleel  kt jaleel Facebook post  high court  തന്‍റെ ആത്മാര്‍ഥതയെ തലവെട്ട്കുറ്റമായി കണ്ടവരോട് ദേഷ്യമില്ല  വികാരനിര്‍ഭരനായി കെ ടി ജലീല്‍  കെ ടി ജലീല്‍  ഫെയ്സ് ബുക്ക് പോസ്റ്റ്
ആത്മാര്‍ഥതയെ തലവെട്ട് കുറ്റമായി കണ്ടവരോട് ദേഷ്യമില്ല ; വികാര നിര്‍ഭരനായി കെ.ടി ജലീല്‍
author img

By

Published : Apr 20, 2021, 8:11 PM IST

തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്ന് വിധി പകർപ്പ് ലഭിച്ച ശേഷം ബന്ധപ്പെട്ടരുമായി ആലോചിച്ച് തുടർ നടപടിയെന്ന് മുൻ മന്ത്രി കെ ടി ജലീൽ.ബന്ധു നിയമന കേസില്‍ ലോകായുക്ത ഉത്തരവ് ശരവച്ച ഹൈക്കോടതി നടപടിയിലായിരുന്നു പ്രതികരണം. നിയമവിദഗ്ധരുടെ അഭിപ്രായ പ്രകാരമാണ് ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതി വിധിക്ക് കാത്തുനിൽക്കാതെ താൻ രാജിവച്ചു. അതോടെ ആ അധ്യായം അവസാനിച്ചുവെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറത്തു.

  • " class="align-text-top noRightClick twitterSection" data="">

കൂടുതല്‍ വായിക്കുക....കെ.ടി ജലീലിന് തിരിച്ചടി ; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി

തന്നിഷ്ടക്കാർക്കെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർധ സർക്കാർ സ്ഥാപനത്തെ നേരെയാക്കിയെടുക്കാൻ ശ്രമിച്ച ആത്മാർത്ഥതയെ തലവെട്ട് കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ചവരോട് ദേഷ്യം ഒട്ടുമേ ഇല്ല. ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ട്ടപ്പെടുത്താതെ തീർത്തും നിരുപദ്രവകരമായ ഒരു പ്രശ്നം രാഷ്ട്രീയ ശത്രുക്കൾ ഇത്രമേൽ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുൻകരുതൽ എടുക്കാത്തതിൽ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല . ജഗദീശ്വരനായ പരമേശ്വരൻ എല്ലാം കാണുന്നുണ്ടെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.