തിരുവനന്തപുരം: കെ. സുധാകരൻ കെപിസിസി പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടായെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. സ്ഥാനാരോഹണ ചടങ്ങില്‍ അമിത ആള്‍ക്കൂട്ടമുണ്ടായെന്ന് ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
Also Read: 'ആപ്പ്' ഇല്ലാതെ മദ്യം, ജൂൺ 17 മുതല്‍ ഔട്ട്ലെറ്റുകള്‍ വഴി
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ 'ആ 500ല്‍ ഞങ്ങളില്ല' എന്ന തരത്തില്‍ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ ഹാഷ്‌ടാഗ് കാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു. സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെ രൂക്ഷമായി വിമർശിച്ച പ്രതിപക്ഷമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് എതിര്‍ക്കുന്നവരുടെ വിമര്‍ശനം.