തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ഒന്നിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു.
സമരക്കാർ പിരിഞ്ഞു പോകാൻ തയ്യറാകാത്തതിനെ തുടർന്ന് ഗ്രനേഡും പ്രയോഗിച്ചു. പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് റോഡ് ഉപരോധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.