ETV Bharat / state

കെഎസ്ആർടിസി-സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു - KSRTC

ആനയറയിൽ ആരംഭിച്ച കെഎസ്ആർടിസി-സ്വിഫ്റ്റ് ഹെഡ്ക്വാർട്ടേഴ്‌സ്, സൂപ്പർ ക്ലാസ് ബസ് ടെർമിനൽ എന്നിവയുടെ ഉദ്​ഘാടനം ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ നിര്‍വഹിച്ചു

കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു  കെഎസ്ആർടിസി വാര്‍ത്തകള്‍  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  ksrtc swift head quarters inagurated today  ksrtc swift  ksrtc swift latest news  KSRTC  KSRTC latest news
കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു
author img

By

Published : Feb 26, 2021, 8:52 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുത്തൻ ഉണർവേകി കെഎസ്ആർടിസി-സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു. കെഎസ്ആർടിസി റീസ്ട്രക്‌ചര്‍ 2.0യുടെ ഭാ​ഗമായമാണ് കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ചത്. ആനയറയിൽ ആരംഭിച്ച കെഎസ്ആർടിസി-സ്വിഫ്റ്റ് ഹെഡ്ക്വാർട്ടേഴ്‌സ്, സൂപ്പർ ക്ലാസ് ബസ് ടെർമിനൽ എന്നിവയുടെ ഉദ്​ഘാടനം ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന്‍റെ ഭാ​ഗമായാണ് സർക്കാർ പരിഷ്‌കാരങ്ങൾ നടത്തുന്നത്. തൊഴിലാളികൾ അടക്കമുള്ളവരുടെ സഹകരണം ഇതിന് ആവശ്യമാണെന്ന് ​മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിക്ക് നിലവിലെ സ്ഥിതി വച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് രൂപീകരിച്ചത്. സ്വിഫ്റ്റിനെ കെഎസ്ആർടിസിയുടെ ലാഭ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. 10 വർഷത്തിലധികം കെഎസ്ആർടിസിയിൽ ജോലി നോക്കിയിരുന്നവരെ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും ഒരേ സമയം കെഎസ്ആർടിസിയുടെ പ്രവർത്തനം ആധുനികവത്കരിക്കുന്നതോടൊപ്പം ജീവനക്കാരെ കൂടി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

ദീർഘനാളത്തെ തന്‍റെ ആ​ഗ്രഹമാണ് ആനയറയിലെ ബസ് ടെർമിനൽ തുറന്നതിലൂടെ സാക്ഷാത്കരിച്ചതെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സർക്കാരിന്‍റെ നെടുംതൂണ്. കെഎസ്ആർടിസി ജീവനക്കാരുടെ കഴിവ് ശരിയായ രീതിയിൽ വിനിയോ​ഗിച്ചാൽ ഈ പൊതുമേഖലാ സ്ഥാപനത്തെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. 3600 കോടി രൂപയുടെ വായ്‌പാ ബാധ്യതയുള്ള സ്ഥാപനത്തിന് കടം നൽകാൻ ആരും തയ്യാറാകില്ല. ഈ സാഹചര്യത്തിലാണ് താല്‍ക്കാലിക സംവിധാനമായി സ്വിഫ്റ്റ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ ലോ​ഗോയും കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്‌തു. കെഎസ്ആർടിസിയും, കെഎസ്ആർടിസി സ്വിഫ്റ്റും വ്യത്യാസമില്ല. എന്നാൽ നിയമപരമായി ഇത് വേർപെട്ട് നിൽക്കുന്നുണ്ടെന്നും ചടങ്ങിൽ പങ്കെടുത്ത കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു. കെഎസ്ആർടിസിയെ ആശ്രയിക്കാതെ കെഎസ്ആർടിസി - സ്വിഫ്റ്റിന് ഒരിക്കലും മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സൂപ്പർ ക്ലാസ് ബസ് ടെർമിനലിൽ നിന്നും എറണാകുളം വഴിയും കോട്ടയം വഴിയും ഓരോ മണിക്കൂർ ഇടവിട്ട് സർവീസുകൾ ഉണ്ടാകും. ദേശീയ പാത വഴി 96 സർവീസുകളും എം.സി റോഡ് വഴി 40 സർവീസുകളുമാണ് നടത്തുന്നത്. ഇതിനായി 200 ഓളം ജീവനക്കാർ വേണ്ടി വരും. കോഴിക്കോട് ക്രൂ ചെയിഞ്ചിങ് ഉണ്ടാകുന്ന സാഹചര്യത്തിൽ അവിടെയും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.

കെഎസ്ആർടിസിയുടെ 94 ബസ് സ്റ്റേഷനുകളിലും ജീവനക്കാരുടെയും യാത്രാക്കാരുടെയും സൗകര്യങ്ങൾ വർധിപ്പിക്കും. തമ്പാനൂരിൽ നിന്നും സർവീസ് ആരംഭിക്കുന്ന ദീർഘ ദൂര ബസുകൾ ഇനി മുതൽ ആനയറ വഴിയും വിമാനത്തിന്‍റെ സമയക്രമം അനുസരിച്ച് അതു വഴിയും സർവീസ് നടത്തും. എന്നാൽ എംസി റോഡ് വഴി പോകുന്ന ബസുകൾ ആനയറ- ആക്കുളം- ഉള്ളൂർ- കേശവദാസപുരം- വെഞ്ഞാറമൂട് വഴിയും ആനയറ- കഴക്കൂട്ടം- വെട്ടുറോഡ്- വെഞ്ഞാറമൂട് വഴിയും സർവീസ് ഉണ്ടാകും. കൂടാതെ പാപ്പനംകോട് നിന്നും പുറപ്പെടുന്ന ബസുകൾ പാപ്പനംകോട്- തമ്പാനൂർ - ബേക്കറി- പാളയം- കേശവദാസപുരം വഴിയും സർവീസ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.