ETV Bharat / state

കെഎസ്‌ആർടിസി ഇലക്‌ട്രിക് ബസ്: നിലവിലുള്ള ജീവനക്കാരുടെ ജോലി നഷ്‌ടമാകില്ലെന്ന് ആന്‍റണി രാജു - ആന്‍റണി രാജു കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ്

ആരുടെയും ശമ്പളം കുറയില്ലെന്നും എന്നാൽ ജീവനക്കാർക്ക് പത്താം തിയതിക്കുള്ളിൽ ശമ്പളം നൽകാൻ കഴിയുമോ എന്നറിയില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ksrtc swift city circular electric bus  ksrtc swift city circular electric bus antony raju  ksrtc employees against electric bus  കെഎസ്ആർടിസി ഇലക്‌ട്രിക് ബസ്  ആന്‍റണി രാജു കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ്  കെഎസ്ആർടിസി പ്രതിസന്ധി
കെഎസ്‌ആർടിസി ഇലക്‌ട്രിക് ബസ്: നിലവിലുള്ള ജീവനക്കാരുടെ ജോലി നഷ്‌ടമാകില്ലെന്ന് ആന്‍റണി രാജു
author img

By

Published : Aug 1, 2022, 11:46 AM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്‌റ്റിന്‍റെ സിറ്റി സർക്കുലർ ഇലക്‌ട്രിക് ബസുകൾ സർവീസ് ആരംഭിക്കുന്നത് മൂലം നിലവിലുള്ള കെഎസ്‌ആർടിസി ജീവനക്കാരുടെ ജോലി നഷ്‌ടമാകില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ആരുടെയും ശമ്പളം കുറയില്ല. ജീവനക്കാർക്ക് ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട്

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ഇലക്‌ട്രിക് ബസുകളുടെ ഫ്ലാഗ് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്‌ആർടിസിയിലെ നിലവിലുള്ള ചെലവ് കുറയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് ഇലക്‌ട്രിക് ബസുകൾ വരുന്നത്. ജീവനക്കാർക്ക് പത്താം തിയതിക്കുള്ളിൽ ശമ്പളം നൽകാനാകുമോ എന്നറിയില്ല. അത് പറയേണ്ടത് മാനേജ്‌മെന്‍റാണ്. പണം കിട്ടുന്ന മുറയ്‌ക്ക്‌ ഘട്ടം ഘട്ടമായി നൽകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സിറ്റി സർക്കുലർ സർവീസിനായി സ്വിഫ്‌റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി സിഐടിയുവും ഐഎൻടിയുസിയും രംഗത്തെത്തി. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ സിഐടിയു പ്രവർത്തകർ ബസ് തടഞ്ഞു. ബസ് എടുക്കാൻ വന്ന ഡ്രൈവറെയും തടഞ്ഞു. തമ്പാനൂർ ബസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയ ഐഎൻടിയുസി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.