ETV Bharat / state

KSRTC | ശമ്പള പെന്‍ഷന്‍ വിതരണം മുടങ്ങി, പ്രതിഷേധവുമായി ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍; ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിച്ചു - ശമ്പള പെന്‍ഷന്‍ വിതരണം

കെഎസ്ആര്‍ടിസിയില്‍ മെയ് മാസത്തെ ശമ്പളവും കഴിഞ്ഞ രണ്ട് മാസത്തെ കുടിശിക വരുത്തിയ പെന്‍ഷന്‍ വിതരണവും മുടങ്ങിയ സാഹചര്യത്തിലാണ് ഭരണ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം.

KSRTC  ksrtc salary protest  ksrtc salary  KSRTEA  TDF  കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി ശമ്പള വിതരണം  ശമ്പള പെന്‍ഷന്‍ വിതരണം  കെഎസ്ആർടിഇഎ
KSRTC
author img

By

Published : Jul 10, 2023, 1:46 PM IST

Updated : Jul 10, 2023, 2:34 PM IST

കെഎസ്ആര്‍ടിസി ശമ്പള വിതരണം മുടങ്ങിയതില്‍ പ്രതിഷേധം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) ജീവനക്കാർക്ക് ജൂണ്‍ മാസത്തെ ശമ്പളവും കുടിശിക വരുത്തിയ രണ്ട് മാസത്തെ പെൻഷനും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഭരണ - പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സിഎംഡി ബിജു പ്രഭാകറിന്‍റെ ഓഫിസ് ഉപരോധിച്ചു. ഭരണപക്ഷ സംഘടനയായ കെഎസ്ആർടിഇഎ (സിഐടിയു) പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് (ഐഎൻടിയുസി) എന്നിവരാണ് കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ചീഫ് ഓഫീസിലെ സിഎംഡിയുടെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ബിജു പ്രഭാകറിന്‍റെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

തുടർന്ന് പ്രവർത്തകർ ഓഫിസിന് പുറത്ത് നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കി. അതേസമയം, ജൂൺ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി കെഎസ്ആർടിഇഎ (KSRTEA) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. സർക്കാർ നൽകിയ 30 കോടി രൂപയും കെഎസ്ആർടിസിയുടെ കൈവശമുള്ള തുകയും ഉപയോഗിച്ചാകും ആദ്യ ഗഡു നൽകുന്നത്.

രാപ്പകൽ അധ്വാനിക്കുകയും സമരം ചെയ്‌താൽ മാത്രം ശമ്പളം നൽകും എന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസിയെ മാറ്റിയെടുക്കുന്ന ആരാചാരമായി മാറ്റിയിരിക്കുകയാണ് മാനേജ്മെന്‍റെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നതുവരെ തങ്ങൾ രാഷ്ട്രീയം മറന്ന് മാനേജ്മെന്‍റ് നടപടിക്കെതിരെ പോരാടുമെന്ന് ടിഡിഎഫ് (TDF) വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു.

അടിയന്തരമായി ശമ്പളം നൽകിയില്ലെങ്കിൽ ബുധനാഴ്‌ച മുതൽ ചീഫ് ഓഫിസിനു മുന്നിൽ ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരമുറകൾ സംയുക്ത ട്രേഡ് യൂണിയന്‍റെ ആഭിമുഖ്യത്തിൽ നടത്തും. കഴിഞ്ഞ മാസം 195 കോടിയോളം രൂപ വരുമാനമായി ലഭിച്ചിട്ടും ശമ്പളം കൊടുക്കാത്തത് മാനേജ്മെന്‍റിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ മനസില്ല എന്നാണ് വ്യക്തമാക്കുന്നത്. ഓണക്കാലത്ത് ഉള്ളതിനേക്കാൾ വരുമാനം അധികമായി ലഭിച്ചിട്ടും ശമ്പളം നൽകാത്തതിൽ ഒരു ന്യായവും ഇല്ല.

കഴിഞ്ഞ കാലയളവിൽ മാനേജ്മെന്‍റ് നടത്തിയിട്ടുള്ള പരിഷ്‌കാരങ്ങളിൽ ഒരു റിസൾട്ടും ഉണ്ടായിട്ടില്ല. ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകുന്നത് വരെ തങ്ങൾ രാഷ്ട്രീയം മറന്ന് മാനേജ്‌മെന്‍റ് നടപടിക്കെതിരെ പോരാടും. അനാവശ്യമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് സ്പെയർപാർട്‌സ് വാങ്ങിക്കൂട്ടാൻ മാനേജ്‌മെന്‍റിന് പണമുണ്ട്.

എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല. ധനകാര്യ മിസ് മാനേജ്മെന്‍റും എല്ല കൊള്ളരുതായ്‌മകളും കാട്ടിക്കൂട്ടി കൊണ്ടാണ് മാനേജ്‌മെന്‍റ് ജീവനക്കാർക്ക് ശമ്പളം നൽകാതെ മുന്നോട്ടുപോകുന്നതെന്നും എം വിൻസെന്‍റ് കുറ്റപ്പെടുത്തി.

കെഎസ്ആര്‍ടിസിയില്‍ പുതിയ തസ്‌തിക: കെഎസ്‌ആർടിസിയിൽ (KSRTC) പുതിയ ഡ്രൈവർ കം കണ്ടക്‌ടർ കേഡർ (driver cum conductor) തസ്‌തിക രൂപീകരിച്ച് സിഎംഡി ബിജു പ്രഭാകർ (Biju Prabhakar) ഉത്തരവിറക്കി. പിഎസ്‌സിയുടെ അംഗീകാരമില്ലാതെയാണ് പുതിയ തസ്‌തിക രൂപീകരിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയാണ് തസ്‌തിക രൂപീകരിച്ചതെങ്കിലും ഇവര്‍ സ്വിഫ്‌റ്റ് ബസിലും ജോലി ചെയ്യേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നു.

More Read : KSRTC| കെഎസ്‌ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ കേഡർ തസ്‌തിക രൂപീകരിച്ചു

Last Updated : Jul 10, 2023, 2:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.