തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ഡിസംബർ മാസത്തെ ശമ്പളം കിട്ടാൻ പത്താം തീയതി വരെ കാത്തിരിക്കണം. ശമ്പള വിതരണത്തിനായി ധനവകുപ്പ് നൽകുന്ന 50 കോടിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ വരുമാനത്തിൽ നിന്ന് 30 കോടി ശമ്പളത്തിനായി മാറ്റിയിട്ടുണ്ട്.
ധനവകുപ്പ് 50 കോടി രൂപ കൂടി അനുവദിച്ചാലേ ജീവനക്കാർക്ക് ശമ്പളം നൽകാനാകൂ. പണം ആവശ്യപ്പെട്ടുള്ള ഗതാഗത വകുപ്പിൻ്റെ ഫയൽ ധനവകുപ്പിൻ്റെ കയ്യിലാണ്. ധനവകുപ്പ് പണം അനുവദിച്ചാൽ ട്രഷറിയിലെത്താൻ വീണ്ടും 3 ദിവസമെടുക്കും.
അതേസമയം ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പ് മാനേജ്മെന്‍റ് പാലിക്കാത്തതിൽ തൊഴിലാളി യൂണിയനുകൾ പ്രതിഷേധത്തിലാണ്. സിഐടിയു ഇന്നലെ മുതൽ സമരം ആരംഭിച്ചു.
Also read: കെഎസ്‌ആര്‍ടിസി ബസുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്‍റ് സംവിധാനം നടപ്പാക്കുന്നു