ETV Bharat / state

'ജീവനക്കാരുടെ ഓണം കണ്ണീരിലാക്കരുത്'; കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധിയിൽ വി ഡി സതീശൻ

തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി ജിവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ksrtc salary crisis  ksrtc employee agitation  vd satheeshan response on ksrtc salary crisis  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  കെഎസ്ആര്‍ടിസി ജിവനക്കാരുടെ സമരം  കെഎസ്ആർടിസി വി ഡി സതീശൻ പ്രതികരണം
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ വി.ഡി സതീശൻ
author img

By

Published : Sep 3, 2022, 3:18 PM IST

തിരുവനന്തപുരം: ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൊഴിലാളി സമരങ്ങളില്‍ ഊറ്റം കൊള്ളുന്നൊരു സര്‍ക്കാര്‍ കെഎസ്‌ആര്‍ടിസി ജിവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്ന് വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. അവിടെ സര്‍ക്കാര്‍ ലാഭ-നഷ്‌ടക്കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്‌ആര്‍ടിസി. അതിനെ തകര്‍ക്കരുത്. ജോലി ചെയ്‌തതിന്‍റെ കൂലിയാണ് അവര്‍ ചോദിക്കുന്നത്. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അവരുടെ ഓണം കണ്ണീരിലാക്കരുതെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ച നിർണായകമെന്ന് ഗതാഗത മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.