ETV Bharat / state

നിറം മാറ്റം മനം മാറ്റുമോ? കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം നീലയില്‍ നിന്ന് വീണ്ടും കാക്കിയാക്കുന്നു

author img

By ETV Bharat Kerala Team

Published : Nov 20, 2023, 6:00 PM IST

KSRTC Employee Uniform: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിനായി 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷനു കൈമാറി. ഒരു ജീവനക്കാരന് രണ്ട് ജോഡി യൂണിഫോമിനുള്ള തുണി മാനേജ്മെന്‍റ് അനുവദിക്കും.

KSRTC Employee Uniform  യൂണിഫോം പരിഷ്ക്കരിച്ച് കെഎസ്ആർടിസി  കെഎസ്ആർടിസി നീല യൂണിഫോം  കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം  കെഎസ്ആർടിസി വേഷം  KSRTC Employee Dress Code  KSRTC Dress code  ksrtc employee dress color  ksrtc khaki uniform
KSRTC Reverted Employee Uniform From Blue To Khaki

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം പരിഷ്ക്കരിച്ച് ഉത്തരവായി. കണ്ടക്‌ടര്‍ / ഡ്രൈവർ വിഭാഗം ജീവനക്കാർ വീണ്ടും കാക്കിയിലേക്ക് മടങ്ങും(KSRTC Reverted Employee Uniform To Khaki). നിലവില്‍ നീല യൂണിഫോം ധരിക്കുന്ന പുരുഷന്മാരായ കണ്ടക്‌ടർ /ഡ്രൈവർ ജീവനക്കാർക്ക് ഇനിമുതല്‍ കാക്കി പാന്‍റുകളും കാക്കി ഹാഫ് കൈ ഷർട്ടുമാകും വേഷം. വനിതാ കണ്ടക്‌ടർക്ക് കാക്കി ചുരിദാറും ഓവർകോട്ടുമാകും യൂണിഫോം. ഇനിമുതല്‍ യൂണിഫോമിൽ നെയിം ബോർഡും (Name Board) ഉണ്ടാകും.

സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ, ചാർജ്‌മാൻ വിഭാഗങ്ങളിലെ ജീവനക്കാർക്ക് കാക്കി പാന്‍റിനും ഹാഫ് സ്ലീവ് ഷർട്ടിനുമൊപ്പം ഷോൾഡർ ഫ്ലാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തണം. ഇൻസ്പെക്‌ടർ ജീവനക്കാർ കാക്കി സഫാരി സ്യൂട്ടും, കോർപ്പറേഷന്‍റെ എംബ്ലവും പേരും തസ്‌തികയും രേഖപ്പെടുത്തിയ ഫലകവും ധരിക്കണം. ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ വിഭാഗം ജീവനക്കാർ കാക്കി പാന്‍റിനും ഹാഫ് സ്ലീവ് ഷർട്ടിനുമൊപ്പം ഷോൾഡർ ഫ്ലാപ്പിൽ രണ്ട് നീല ഫ്ലിപ്പുകൾ, കോർപ്പറേഷന്‍റെ എംബ്ലവും പേരും തസ്‌തികയും രേഖപ്പെടുത്തിയ ഫലകം എന്നിവയും ധരിക്കണം.

മെക്കാനിക്ക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്പെക്‌ടർ, ടയർ റീ ട്രെഡർ വിഭാഗം ജീവനക്കാർ എന്നിവര്‍ക്ക് നേവി ബ്ലൂ പാന്‍റുകളും ഹാഫ് സ്ലീവ് ഷർട്ടുമാണ് യൂണിഫോം. സ്റ്റോർ സ്റ്റാഫ് വിഭാഗം പുരുഷ ജീവനക്കാർ നേവി ബ്ലൂ പാന്‍റ്സും ഷർട്ടും ധരിക്കണം. ഇതേ വിഭാഗത്തില്‍ വനിതകൾക്ക് നേവി ബ്ലൂ സാരിയും ബ്ലൗസും അല്ലെങ്കിൽ ചുരിദാർ ആണ് യൂണിഫോം. അതേസമയം പ്യൂൺ വിഭാഗം ജീവനക്കാരെ യൂണിഫോം ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കി.

Also Read: മര്യാദ മറന്ന ജീവനക്കാരെ ഗെറ്റൗട്ട് അടിച്ച് കെഎസ്ആര്‍ടിസി; നാല് ജീവനക്കാരെ അച്ചടക്കനടപടിയുടെ ഭാഗമായി സസ്പെന്‍റ് ചെയ്‌തു

ഈ മാസം 16 നാണ് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ (Biju Prabhakar, KSRTC CMD) ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ യൂണിഫോമിനായി 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപറേഷന് (Kerala Textile Corporation) കൈമാറിയിട്ടുണ്ട്. ഒരു ജീവനക്കാരന് രണ്ട് ജോഡി യൂണിഫോമിനുള്ള തുണി മാനേജ്മെന്‍റ് അനുവദിക്കും.

യൂണിഫോമിൽ ഭേദഗതി വരുത്താത്ത വിഭാഗങ്ങളിലെ ജീവനക്കാർ നിലവിലെ യൂണിഫോം പാറ്റേണിൽ തന്നെ തുടരേണ്ടതാണെന്നും, സ്റ്റിച്ചിങ് പാറ്റേൺ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും മാനേജ്മെന്‍റ് അറിയിച്ചു. 2015 ലാണ് കാക്കി യൂണിഫോം മാറ്റി നീലയാക്കിയത്. ഇതാണ് ഇപ്പോൾ വീണ്ടും കാക്കിയിലേക്ക് മാറ്റുന്നത്.

Also Read: ETV Bharat Exclusive : തട്ടിക്കൂട്ട് സീറ്റ് ബെല്‍റ്റ് വാങ്ങി കണ്ണില്‍ പൊടിയിടാന്‍ കെഎസ്‌ആര്‍ടിസി ; ഗുണനിലവാരമില്ലെന്ന് ഡ്രൈവര്‍മാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.