ETV Bharat / state

കെഎസ്ആർടിസി ശമ്പളം ഗഡുക്കളായി: ഭരണ-പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക് - പ്രത്യക്ഷ സമരം

ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്‌ത് ഭരണ-പ്രതിപക്ഷ സംഘടനകൾ. മാനേജ്മെന്‍റ് പുറത്തിറക്കിയ സർക്കുലർ അംഗീകരിക്കാനാവില്ല എന്ന് തൊഴിലാളി സംഘടനകൾ.

ksrtc  new circular  kerala  pinarayi vijayan  citu  കെഎസ്ആർടിസി  ശമ്പളം ഗഡുക്കളായി  ഭരണ പ്രതിപക്ഷ സംഘടനകൾ  പ്രത്യക്ഷ സമരം  സിഐടിയു
Kerala RTC
author img

By

Published : Feb 20, 2023, 10:28 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ ഭരണ-പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് മാനേജ്മെന്‍റിന്‍റെ കൈവശമുള്ള തുകയും ഓവർ ഡ്രാഫ്റ്റും ചേർത്ത് പരമാവധി തുക ആദ്യ ഗഡുവായി നൽകും. ബാക്കി തുക സർക്കാർ സഹായം ലഭിക്കുന്ന തൊട്ടടുത്ത ദിവസം പൂർണമായും നൽകി ആ മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കുമെന്നാണ് മാനേജ്മെന്‍റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. എന്നാൽ ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകൾ.

ഇന്ന് ഭരണപക്ഷ സംഘടനയായ സിഐടിയു ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. തുടർന്ന് മാനേജ്മെന്‍റ് ഉത്തരവിനെതിരെ 10000 ജീവനക്കാരുടെ ഒപ്പ് ശേഖരിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് നൽകുമെന്നും കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. കഴിഞ്ഞ ദിവസം സിഐടിയുവിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫിസിന് മുന്നിൽ ഉത്തരവിന്‍റെ പകർപ്പ് കത്തിച്ചും പ്രതിഷേധം നടത്തിയിരുന്നു.

മാനേജ്മെന്‍റ് ഉത്തരവിനെതിരെ വേണ്ടിവന്നാൽ സിഐടിയുവുമായി സംയുക്ത സമരം നടത്താനും തയ്യാറാണെന്നാണ് കോൺഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ അറിയിച്ചത്. വിഷയത്തിൽ സമരം കടുപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഭരണ-പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്നാണ് മാനേജ്മെന്‍റ് വാദം.

വരുമാനത്തിൽ ടാർഗറ്റ് നിശ്ചയിച്ച് വരുമാനം കണക്കാക്കി ജീവനക്കാർക്ക് ശമ്പളം നൽകാമെന്ന് മാനേജ്‌മെന്‍റ് മുന്നോട്ട് വെച്ച നിർദേശത്തിനെതിരെയും കടുത്ത അതൃപ്തിയിലാണ് ജീവനക്കാരും തൊഴിലാളി സംഘടനകളും. ടാർഗറ്റ് മറികടക്കുന്ന ഡിപ്പോകളിലെ ജീവനക്കാർക്ക് അഞ്ചാം തീയതിക്ക് മുൻപ് മുഴുവൻ ശമ്പളവും നൽകുമെന്നാണ് മാനേജ്‌മെന്‍റ് പറയുന്നത്.

ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു മുൻപു ലഭിക്കില്ലെന്നതാണു മാനേജ്‌മെന്‍റ് മുന്നോട്ടുവച്ച നിർദേശം. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത സമ്പ്രദായമാണ് മാനേജ്മെൻ്റ് നടപ്പിലാക്കുമെന്ന് പറയുന്നതെന്നായിരുന്നു ഉത്തരവിനെതിരെ ടിഡിഎഫ് വർക്കിംഗ് പ്രസിഡൻ്റ് എം വിൻസന്‍റിന്‍റെ പ്രതികരണം. ഇക്കാര്യത്തിൽ ഒരു ചർച്ചയ്ക്ക് പോലും തയ്യാറല്ലെന്നും ശക്തമായി വിയോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'മാനേജ്മെൻ്റ് നീക്കത്തിനെതിരെ ഏതറ്റം വരെയും പോരാടും. കെഎസ്ആർടിസി കണ്ടതിൽ വെച്ച് ഏറ്റവും വലിയ സമരരീതീയ്ക്ക് മാനേജ്മെൻറ് തീരുമാനം ഇടവരുത്തും. കെഎസ്ആർടിസിയുമായി തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായി പുതിയ നയം നടപ്പിലാക്കാൻ ആവില്ല. ടാർഗെറ്റ് നടപ്പിലാക്കി കാണിക്കേണ്ടത് ഡയറക്ടർ ബോർഡും ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥരുമാണ്, അത് അവരുടെ ഉത്തരവാദിത്വമാണ്. പ്രശ്‌നപരിഹാരത്തിന് ഭരണകക്ഷി സംഘടന ഉൾപ്പെടെയുള്ള സംഘടനകളുമായി യോജിച്ച് സമരം നടത്താനും ടിഡിഎഫ് തയ്യാറാണ്' വിൻസന്‍റ് കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.