ETV Bharat / state

KSRTC Salaries | കെഎസ്ആർടിസി ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പള വിതരണം ചെയ്‌തു - ksrtc employees

കെഎസ്ആർടിസി ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്‌തു. ജൂൺ അഞ്ചിന് മെയ് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകി.

കെഎസ്ആർടിസി ജീവനക്കാർ  കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പളം  കെഎസ്ആർടിസി മെയ് മാസം ശമ്പളവിതരണം  കെഎസ്ആർടിസി പെൻഷൻ  KSRTC Salaries  KSRTC  ksrtc paid salary may month  ksrtc employees  ksrtc pension
KSRTC Salaries
author img

By

Published : Jun 15, 2023, 11:01 AM IST

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ജീവനക്കാരുടെ മെയ് മാസത്തെ ശമ്പള വിതരണവും പെൻഷൻ വിതരണവും പൂർത്തിയായി. മെയ് മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡുവായ 50 ശതമാനമാണ് ഇന്നലെ വിതരണം ചെയ്‌തത്. ഇതിനായി സർക്കാർ സഹായമായ 30 കോടി രൂപ അനുവദിച്ചിരുന്നു.

ഇതോടെ മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയായി. ജൂൺ അഞ്ചിനാണ് ആദ്യ ഗഡു നൽകിയത്. ഓവർ ഡ്രാഫ്റ്റ് എടുത്ത 35 കോടി രൂപയും കൈവശം ഉണ്ടായിരുന്ന അഞ്ച് കോടി രൂപയും ചേർത്താണ് ആദ്യ ഗഡു വിതരണം ചെയ്‌തത്.

രണ്ടാം ഗഡു വിതരണത്തിനായി 50 കോടി രൂപ സർക്കാർ സഹായമാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടതെങ്കിലും 30 കോടി രൂപയാണ് അനുവദിച്ചത്. മെയ് മാസത്തെ പെൻഷൻ വിതരണവും ഇന്നലെ പൂർത്തിയാക്കിയിരുന്നു. സഹകരണ ബാങ്കുകളിലേക്ക് കെഎസ്ആർടിസി നേരിട്ട് പണം കൈമാറിയാണ് പെൻഷൻ വിതരണം ചെയ്‌തത്.

പെൻഷൻ വിതരണത്തിനായി സർക്കാർ 71 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക സഹകരണ ബാങ്കുകളിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവ് നൽകാൻ വൈകിയത് മൂലമാണ് പെൻഷൻ വിതരണം വൈകിയത്. സഹകരണ ബാങ്ക് കൺസോർഷ്യവുമായുള്ള പലിശ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ തുക കെഎസ്ആർടിസിക്ക് നേരിട്ട് കൈമാറിയത്.

2018 മുതൽ കെഎസ്ആർടിസിയിൽ പെൻഷൻ തുക വിതരണം ചെയ്യുന്നത് സഹകരണ ബാങ്കുകളിലൂടെയാണ്. അതേസമയം, കെഎസ്ആർടിസിയെ ലാഭത്തിലേക്ക് ഉയർത്താൻ പുത്തൻ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് മാനേജ്മെന്‍റ്. ഇതിന്‍റെ ഭാഗമായി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം ഇന്ന് മുതൽ ആരംഭിക്കും.

സെൻട്രൽ ഡിപ്പോയിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കും. 16 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെവിടെയും കൊറിയര്‍ പാഴ്‌സല്‍ കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം കെഎസ്ആർടിസി ആരംഭിക്കുന്നതെന്ന് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിലൂടെ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.

മാത്രമല്ല, കെഎസ്ആർടിസിക്ക് കൂടുതൽ യാത്രക്കാരുള്ള സിറ്റി സർക്കുലർ സർവീസുകൾ കൂടുതൽ വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്‍റ്. ഇതിനായി 113 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങി. ഇതിൽ 4 എണ്ണം തിരുവന്തപുരത്തെ ആനയറയിലുള്ള സ്വിഫ്റ്റിന്‍റെ ആസ്ഥാനത്തെത്തിച്ചു.

ബാക്കിയുള്ള ബസുകൾ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിക്കും. നഗര പ്രദേശങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമായ ഒമ്പത് മീറ്റർ നീളമുള്ള ബസുകളാണ് വാങ്ങിയത്. പുതിയ ബസുകൾ തലസ്ഥാനത്തെത്തുമ്പോൾ നിലവിലുള്ള പഴയ ഡീസൽ ബസുകൾ മറ്റ് ഡിപ്പോകൾക്ക് നൽകാനാണ് തീരുമാനം.

ഇതിന് പുറമെ സ്വകാര്യ ബസുകളുടെ യാത്ര 140 കിലോമീറ്ററായി നിജപ്പെടുത്തിയ സാഹചര്യത്തിൽ യാത്ര ക്ലേശം ഉണ്ടാകാതിരിക്കാൻ കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകൾ വിന്യസിച്ചു. 131 സൂപ്പർക്ലാസ് ബസുകളാണ് വിന്യസിച്ചത്.

Also read : KSRTC Parcel Service | കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം; ഉദ്ഘാടനം ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.