ETV Bharat / state

'ഇനി നന്നായിക്കോളും'; മകൾക്കും പിതാവിനും മര്‍ദനമേറ്റ സംഭവത്തിന് പിന്നാലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നല്ല പെരുമാറ്റത്തിന് പരിശീലനം - ഡ്രൈവർമാർ

കാട്ടാക്കട ഡിപ്പോയിൽ മകൾക്കും പിതാവിനും ജീവനക്കാരിൽ നിന്നും ക്രൂര മർദനമേറ്റ സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോട് മാന്യമായ രീതിയിൽ പെരുമാറുന്നതിന് പരിശീലനം നല്‍കാനൊരുങ്ങി കെഎസ്‌ആര്‍ടിസി

KSRTC  KSRTC new programme  behaviour of employees  KSRTC MD Biju Prabhakar  Biju Prabhakar  ജീവനക്കാര്‍  പരിശീലനം നല്‍കാന്‍ കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി  കാട്ടാക്കട ഡിപ്പോ  പൊതുജനങ്ങളോട് മാന്യമായ രീതി  പരിശീലനം  ഡ്രൈവർമാർ  കണ്ടക്‌ടർമാർ
'ഇനി നന്നായിക്കോളും'; മകൾക്കും പിതാവിനും മര്‍ദനമേറ്റ സംഭവത്തിന് പിന്നാലെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നല്ല പെരുമാറ്റത്തിന് പരിശീലനം
author img

By

Published : Sep 21, 2022, 5:31 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി കാട്ടാക്കട ഡിപ്പോയിൽ മകൾക്കും പിതാവിനും ജീവനക്കാരിൽ നിന്നും ക്രൂര മർദനമേറ്റ സംഭവത്തിന് പിന്നാലെ ജീവനക്കാർ പൊതുജനങ്ങളോട് മാന്യമായ രീതിയിൽ പെരുമാറുന്നതിന് പരിശീലനം വ്യാപകമാക്കുമെന്ന് എംഡി ബിജു പ്രഭാകർ. ഇതിന്‍റെ ഭാഗമായി 1500 ഡ്രൈവർമാർക്കും, കണ്ടക്‌ടർമാർക്കും ആദ്യഘട്ടത്തിൽ പരിശീലനം നൽകി. ഈ വർഷം 10,000 ജീവനക്കാർക്ക് ഇത്തരത്തിൽ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

കാട്ടാക്കടയിലുണ്ടായ സംഭവത്തിൽ മാനേജ്‌മെന്‍റും ജീവനക്കാരെ തള്ളിപ്പറഞ്ഞെങ്കിലും, ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കെഎസ്‌ആർടിസിയിൽ കൃത്യമായ സംവിധാനങ്ങളില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എംഡിയുടെ പ്രതികരണം. കൺസെഷൻ പുതുക്കുന്നതിന് കാട്ടാക്കട ഡിപ്പോയിലെത്തിയ പൂവച്ചൽ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ ആമച്ചൽ കുച്ചപ്പുറം ശ്രീരേഷ്‌മ ഭവനിൽ പ്രേമൻ മകൾ രേഷ്‌മ എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ നാല് കെഎസ്‌ആർടിസി ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.