ETV Bharat / state

കെഎസ്ആർടിസിയിൽ നാല് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തസ്‌തികകൾ നിർത്തലാക്കി; നടപടി കെഎഎസ് ഓഫിസർമാരെ ജനറൽ മാനേജർമാരായി നിയമിച്ചതിന് പിന്നാലെ - എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎസ്ആർടിസി

Ksrtc Executive Director post abolished: എഞ്ചിനീയറിങ് ബിരുദധാരികളായ നാല് കെഎഎസ് ഉദ്യോഗസ്ഥരെയാണ് കെഎസ്ആർടിസി ജനറൽ മാനേജർമാരായി നിയമിച്ചത്. കെഎസ്ആർടിസി ഡയറക്‌ടർ ബോർഡിന്‍റെ ശുപാർശ പ്രകാരമാണ് നിയമനം.

കെഎഎസ് കെഎസ്ആർടിസി ജനറൽ മാനേജർ  കെഎസ്ആർടിസി ജനറൽ മാനേജർ നിയമനം  KAS officers appointed as general manager  Ksrtc executive director post abolished  Ksrtc general manager post  KAS officers as ksrtc general manager  KAS officers in ksrtc  കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ  കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ നിർത്തലാക്കി  എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎസ്ആർടിസി  കെഎസ്ആർടിസി വാർത്തകൾ
Ksrtc executive director post abolished after KAS officers appointed as general manager
author img

By ETV Bharat Kerala Team

Published : Dec 2, 2023, 11:38 AM IST

Updated : Dec 2, 2023, 12:47 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫിസർമാരെ നിയമിച്ചതോടെ നാല് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തസ്‌തികകൾ നിർത്തലാക്കി (Ksrtc Executive Director post abolished). മെയിന്‍റനൻസ് ആൻഡ് വർക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, സൗത്ത്, നോർത്ത്, സെൻട്രൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തസ്‌തികകളാണ് നിർത്തലാക്കിയത്.

എം ടി സുകുമാരൻ (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ഡെപ്യൂട്ടി ചീഫ് അക്കൗണ്ടന്‍റ് ഓഫിസർ), പി എം ഷറഫ് മുഹമ്മദ് (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ടെക്‌നിക്കൽ, ചീഫ് ലോ ഓഫിസർ), ജി അനിൽകുമാർ (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, വിജിലൻസ്), ജി പി പ്രദീപ് കുമാർ (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ഓപ്പറേഷൻസ്, അഡ്‌മിനിസ്ട്രേഷൻ) എന്നിവരെയാണ് മാറ്റി നിയമിച്ചത്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെയായിരുന്നു എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരുടെ ശമ്പളം.

ജനറൽ മാനേജർമാരായി നാല് കെഎഎസ് ഓഫിസർമാരായ മലപ്പുറം ഡെപ്യൂട്ടി കലക്‌ടർ (ഡിസാസ്റ്റർ മാനേജ്മെന്‍റ്) സരിൻ എസ് എസ്, കോഴിക്കോട് ജില്ല ഓഡിറ്റ് ഓഫിസിലെ ഡെപ്യൂട്ടി ഡയറക്‌ടർ ജോഷോ ബെനെറ്റ് ജോൺ, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിലെ ഇടുക്കി ഓഫിസിലെ ഡെപ്യൂട്ടി കമ്മിഷണർ (ഇന്‍റലിജൻസ്) രാരാരാജ് ആർ, കണ്ണൂർ ഇറി​ഗേഷൻ പ്രോജക്‌ടിലെ ഫിനാൻഷ്യൽ അസിസ്റ്റന്‍റ് റോഷ്‌ന അലിക്കുഞ്ഞ് എന്നിവരിൽ മൂന്ന് പേരെ സോണൽ ജനറൽ മാനേജർമാരായും ഒരാളെ ചീഫ് ഓഫിസിൽ ജനറൽ മാനേജർ (പ്രോജക്‌ട്) തസ്‌തികയിലുമാണ് നിയമിച്ചിരിക്കുന്നത്.

പൊതുഭരണ വകുപ്പാണ് ജനറൽ മാനേജർമാരായി കെഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽ നാല് ജനറൽ മാനേജർ തസ്‌തിക സൃഷ്‌ടിച്ച് കെഎഎസ് ഓഫിസർമാരെ നിയമിക്കണമെന്ന് കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഞ്ചിനീയറിംഗ് ബിരുദമുള്ള നാല് കെഎഎസ് ഓഫിസർമാരെ കെഎസ്ആർടിസിയിലേക്ക് നിയമിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ഒരു പൊതുമേഖല സ്ഥാപനത്തിൽ കെഎഎസ് ഓഫിസർമാരെ ആദ്യമായാണ് നിയമിക്കുന്നത്. മാനേജ്മെന്‍റ് ഘടന പരിഷ്‌കരിക്കുന്നതിന്‍റെയും പ്രൊഫഷണലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്‍റെയും അടിസ്ഥാനത്തിലുമാണ് തീരുമാനം.

Also read: കെഎസ്ആർടിസി ജനറൽ മാനേജർ, നാല് കെഎഎസ് ഉദ്യോഗസ്ഥർക്ക് നിയമനം

കെഎസ്ആർടിസിയിൽ ജനറൽ മാനേജർമാരായി കെഎഎസ് ഓഫിസർമാർ: മാനേജ്മെന്‍റ് ഘടന പരിഷ്‌കരിക്കുന്നതിന്‍റെയും പ്രൊഫഷണലിസം കൊണ്ട് വരണമെന്നുള്ള സുശീൽ ഖന്ന റിപ്പോട്ടിന്‍റെയും അടിസ്ഥാനത്തിലുമാണ് കെഎഎസ് ഓഫിസർമാരെ നിയമിക്കാനുള്ള തീരുമാനം. നിയമിച്ച നാല് പേരുടെയും ആദ്യ ഘട്ട പരിശീലനത്തിന് ശേഷമായിരിക്കും സോണൽ ജനറൽ മാനേജർമാരായും, ഹെഡ്കോട്ടേഴ്‌സിലും നിയമിക്കുക.

തിരുവനന്തപുരം കാട്ടക്കട സ്വദേശിയാണ് സരിൻ എസ് എസ്. ഇലക്ട്രിക്കൽ ആന്‍റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിം​ഗിൽ ബിടെക് ബിരുദധാരിയാണ് സരിൻ. കെഎസ്ആർടിസിയിൽ നിയമനം ലഭിക്കുന്നത് മലപ്പുറം ഡിസാസ്റ്റർ മാനേജ്മെന്‍റ് അസിസ്റ്റന്‍റ് കലക്‌ടറായിരിക്കെയാണ്.

കൊല്ലം പെരിനാട് സ്വദേശിയാണ് ജോഷോ ബെനെറ്റ് ജോൺ. വയനാട് സർക്കാർ എഞ്ചിനീയറിങ് കോളജിൽ നിന്നും ഇലക്ട്രോണിക്‌സ് ആന്‍റ് കമ്മ്യൂണിക്കേഷൻ ബിരുദവും, അണ്ണാ യൂണിവേഴ്‌സിറ്റി ചെന്നൈ കാമ്പസിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ ജോഷോ ബിഎസ്എൻഎല്ലിൽ ജൂനിയർ എഞ്ചിനീയറും, ഇൻഡസ്ട്രീസ് ആന്‍റ് കോമേഴ്‌സ് ഡിപ്പാർട്ട്മെന്‍റിൽ ഇൻഡസ്ട്രീസ് എക്സ്ടെൻഷൻ ഓഫിസറുമായിരുന്നു.

വർക്കല ഇടവ സ്വദേശിയാണ് രാരാരാജ് ആർ. ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ബിരുദധാരിയാണ് രാരാരാജ്. കെഎഎസ് ലഭിച്ച ശേഷം ജിഎസ്‌ടി ഡെപ്യൂട്ടി കമ്മിഷണറായി പ്രവർത്തിച്ചു വരികയായിരുന്നു.

കൊല്ലം പൻമന സ്വദേശിനിയാണ് റോഷ്‌ന അലിക്കുഞ്ഞ്. വ്യവസായ വകുപ്പിൽ അസിസ്റ്റന്‍റ് ജില്ല ഇൻഡസ്ട്രിയൽ ഓഫിസറായും വ്യവസായ വികസന ഓഫിസറായും കേരള കാഷ്യൂ വർക്കേഴ്‌സ് റിലീഫ് ആന്‍റ് വെൽഫയർ ഫണ്ട് ബോർഡിൽ ജില്ല എക്‌സിക്യൂട്ടീവ് ഓഫിസറായും പ്രവർത്തിച്ചിട്ടുണ്ട്.

Last Updated : Dec 2, 2023, 12:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.