തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ. രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരേയുമാണ് സസ്പെൻഡ് ചെയ്തത്. (five employees including drivers and conductors suspended from ksrtc)
ശബരിമല ഡ്യൂട്ടി ചെയ്യാതെ സ്വകാര്യ സ്കൂൾ ബസ് ഓടിക്കാൻ പോയതിന് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവർ എ യു ഉത്തമൻ, ക്രിമിനൽ കേസിൽ അറസ്റ്റിലായ വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, ടിക്കറ്റ് നൽകുന്നതിൽ ക്രമക്കേട് നടത്തിയ താമരശ്ശേരി ഡിപ്പോയിലെ എ ടോണി, കൊച്ചുവേളിയിൽ നിന്ന് കിഴക്കേകോട്ടയിലേക്കുള്ള യാത്രയ്ക്കിടെ ടിക്കറ്റ് നൽകാതെ തുക വാങ്ങിയ തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ പി എസ് അഭിലാഷ്, കോയമ്പത്തൂർ - കോതമംഗലം ബസിൽ ടിക്കറ്റ് നൽകാതെ യാത്ര ചെയ്യാൻ അനുവദിച്ച പാലക്കാട് ഡിപ്പോയിലെ കണ്ടക്ടർ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ക്രിസ്‌മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി പുതിയ ടൂറിസം പാക്കേജുമായി കെഎസ്‌ആര്‍ടിസി. വയനാട്ടിലെ 900 കണ്ടിയിലേക്കും വാഗമണ്ണിലേക്കും യാത്ര. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ക്രിസ്‌മസ്-പുതുവത്സരാഘോഷങ്ങള്‍ കളറാക്കാം ; 'ന്യൂ ഇയര്‍ @ 900 കണ്ടി', കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ തയ്യാര്‍
X Mas Celebrations With KSRTC: ക്രിസ്‌മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി പുതിയ ടൂറിസം പാക്കേജുമായി കെഎസ്‌ആര്‍ടിസി. വയനാട്ടിലെ 900 കണ്ടിയിലേക്കും വാഗമണ്ണിലേക്കും യാത്ര. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.