ETV Bharat / state

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം; മെയ്‌ മാസത്തിലെ ആദ്യ ഗഡു വിതരണം ചെയ്‌തു - ജീവനക്കാര്‍ക്ക് ശമ്പളം വിതരണം

ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തിനിടയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്‌ത് കെഎസ്‌ആര്‍ടിസി.

കെഎസ്ആർടിസി ശമ്പളം  കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം  ആദ്യ ഗഡു വിതരണം ചെയ്‌തു  KSRTC Employee  salary first installment in May distributed  KSRTC  KSRTC news updates  latest news in kerala  kerala latest news  കെഎസ്‌ആര്‍ടിസി  തൊഴിലാളി സംഘടനകളുടെ പ്രതിഷേധം  ജീവനക്കാര്‍ക്ക് ശമ്പളം വിതരണം  തൊഴിലാളി സംഘടന
മെയ്‌ മാസത്തിലെ ആദ്യ ഗഡു വിതരണം ചെയ്‌തു
author img

By

Published : Jun 7, 2023, 12:14 PM IST

തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെ കെഎസ്ആർടിസി ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു വിതരണം ചെയ്‌തു. സർക്കാർ നൽകുന്ന ധനസഹായം ലഭ്യമാകുന്ന മുറയ്ക്കാകും രണ്ടാം ഗഡു വിതരണം ചെയ്‌ത് മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയാക്കുക. ജൂൺ അഞ്ചാം തിയതി വൈകിട്ടാണ് ശമ്പളം വിതരണം ചെയ്‌തത്.

അതേസമയം മെയ് 8ന് ബിഎംഎസിന്‍റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മാനേജ്മെന്‍റ് നൽകിയില്ല. നേരത്തെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ മൂന്ന് ദിവസത്തെ ശമ്പളം നൽകില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ സംഘടന പ്രതിനിധികൾ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം ഒഴിവാക്കി ഒരു ദിവസത്തെ മാത്രം ശമ്പളം നല്‍കാതിരുന്നത്.

എന്നാൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനത്തെ ഭരണ-പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ശക്തിയുക്തം എതിർക്കുമ്പോഴും തീരുമാനവുമായി മുന്നോട്ടു പോകുകയാണ് കെഎസ്ആർടിസി. വിഷയത്തിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടാക്കാമെന്നല്ലാതെ മറ്റ് ഉറപ്പുകൾ മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളായി കെഎസ്ആർടിസി ജീവനക്കാർക്ക് ഗഡുക്കളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. എന്നാൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് തീരുമാനത്തിൽ ജീവനക്കാർ ആരും തന്നെ പരാതി നൽകിയിട്ടില്ലെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. ഈ സാഹചര്യത്തിൽ ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ നിന്നും മാനേജ്മെന്‍റ് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നാണ് വ്യക്തമാകുന്നത്.

നിലവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് ഉൾപ്പെടെയുള്ള മറ്റ് വരുമാനങ്ങളിൽ നിന്നുള്ള ഒരു വിഹിതമാണ് ആദ്യ ഗഡു ശമ്പളം വിതരണം ചെയ്യാനായി വിനിയോഗിച്ചത്. എന്നാല്‍ സർക്കാർ സഹായം എന്ന് അനുവദിക്കുമെന്നും രണ്ടാം ഗഡു ശമ്പളം എപ്പോള്‍ വിതരണം ചെയ്യുമെന്നുമുള്ള ആശങ്കയും ജീവനക്കാർക്കുണ്ട്. ഇതിന് പുറമെ സിറ്റി സർക്കുലർ സർവീസിനായി കെഎസ്ആർടിസി വാങ്ങിയ പുതിയ ഇലക്ട്രിക് ബസുകൾ തലസ്ഥാനത്ത് എത്തി തുടങ്ങി.

സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങുന്ന 113 ബസുകളിൽ ആദ്യത്തെ നാലെണ്ണമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്താണ് ബസുകൾ നിലവിൽ എത്തിച്ചിരിക്കുന്നത്. പുതുതായി എത്തിച്ചിരിക്കുന്നവയിൽ മുഴുവന്‍ ബസുകളും നഗര ഉപയോഗത്തിന് ഫലപ്രദമായ രീതിയില്‍ ഒമ്പത് മീറ്റർ നീളമുള്ള ബസുകളാണ്. ഐഷർ കമ്പനിയുടെ 60 ബസും പിഎംഐ ഫോട്ടോണിന്‍റെ 53 ബസുകളുമാണ് പുതുതായി വാങ്ങിയത്.

ജൂലായ് അവസാനത്തോടെ 113 ബസുകളും തിരുവനന്തപുരത്ത് എത്തിക്കും. കൊച്ചി, കോഴിക്കോട് നഗരങ്ങൾക്ക് നിലവിലുള്ള ഡീസൽ ബസുകൾ നൽകും. പുതിയ ഇലക്ട്രിക് ബസുകൾ ഗതാഗത സംവിധാനം പഠിച്ച ശേഷം സിറ്റി സർക്കുലർ റൂട്ടുകളിലാണ് സർവീസിനായി നൽകുന്നത്. ഭാവിയിൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇലക്ട്രിലേക്ക് മാറ്റി ആദ്യ ഹരിത നഗരമാക്കി മാറ്റുകയാണ് ഇതിലൂടെ അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്.

More Read: കെഎസ്ആർടിസി ശമ്പളം ഗഡുക്കളായി: ഭരണ-പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.