ETV Bharat / state

കെഎസ്ആർടിസി ജീവനക്കാര്‍ക്ക് രണ്ടാം ഗഡു ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ

ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തമായിട്ടാണ് പ്രതിഷേധം നടത്തുന്നത്

KSRTC  കെഎസ്ആർടിസി  കെഎസ്ആർടിസി ശമ്പള വിതരണം  ksrtc news  സിഐടിയു  ഐഎന്‍ടിയുസി  KSRTC employess protest  കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം  പ്രതിഷേധ ധര്‍ണ
ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ
author img

By

Published : Apr 17, 2023, 3:00 PM IST

ശമ്പളം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം. സിഐടിയുവും ഐഎന്‍ടിയുസിയും ഒന്നിച്ച് ചീഫ് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരായാണ് പ്രതിഷേധം.

മാര്‍ച്ച് മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചത്. വിഷുവിന് മുമ്പായി രണ്ടാം ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചത്. ബിജെപി അനുകൂല ബിഎംഎസിന്‍റെ നേതൃത്വത്തിൽ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്ക് മുൻവശത്ത് 12 മണിക്കൂര്‍ പട്ടിണി സമരവും നടത്തുന്നുണ്ട്.

ശമ്പളം ഗഡുക്കളായി നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്തി പ്രതിഷേധിക്കാനാണ് യൂണിയനുകളുടെ തീരുമാനം. തൊഴിലാളി വിരുദ്ധമായ നിലപാടാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ് സ്വീകരിക്കുന്നതെന്ന് സിഐടിയു ആരോപിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാതെ തൊഴിലാളികളെ ദ്രോഹിക്കുകയാണ്. അതില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. അതിന് പൊതുസമൂഹം പിന്തുണ നല്‍കണമെന്നും കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. വിനോദ് ആവശ്യപ്പെട്ടു.

ഗഡുക്കളായി ശമ്പളം നല്‍കുന്നുണ്ടെന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവന തൊഴിലാളി വിരുദ്ധമാണ്. ഗഡുക്കളായി ശമ്പളം നല്‍കുന്നത് മന്ത്രി യോഗ്യതയായി കാണുന്നുവെങ്കില്‍ അത് ഇടതു നയമല്ല. തൊഴിലാളികളുടെ ശമ്പളം വച്ച് സര്‍ക്കാറില്‍ വിലപേശല്‍ നടത്തുകയാണ് മന്ത്രി. ഇത് ഇടതുപക്ഷ സര്‍ക്കാറിലെ മന്ത്രിക്ക് യോജിച്ചതല്ല. അധ്വാനിക്കുന്ന തൊഴിലാളിക്ക് കൂലി നിഷേധിക്കുന്നത് ജനാധപത്യവിരുദ്ധമാണെന്നും വിനോദ് പറഞ്ഞു.

സർക്കാർ സഹായമായ 50 കോടി രൂപ അനുവദിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ ആവശ്യമനുസരിച്ച് ഇതുവരെ ധനവകുപ്പ് പണം നൽകാത്തതാണ് ശമ്പള പ്രതിസന്ധിയുടെ പ്രധാന കാരണമായി കെഎസ്ആർടിസി ചൂണ്ടിക്കാണിക്കുന്നത്. മാർച്ചിലെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവായ 50 ശതമാനം ഏപ്രിൽ അഞ്ചിന് തന്നെ വിതരണം ചെയ്‌തിരുന്നു. നിലവിൽ രണ്ട് ഗഡുക്കളായി നൽകുന്ന ശമ്പളം ആദ്യ ഗഡുവായ 50 ശതമാനം എല്ലാ മാസവും അഞ്ചാം തിയതിയും രണ്ടാം ഗഡു സർക്കാർ സഹായം ലഭിക്കുന്നതിന് അനുസരിച്ചുമാണ് വിതരണം ചെയ്യുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സർക്കാർ സഹായമായ 40 കോടി അനുവദിച്ചതോടെയാണ് ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകിയത്. സർക്കാർ സഹായമായ 50 കോടി രൂപ കൂടി ധനവകുപ്പ് അനുവദിക്കുമ്പോഴാണ് രണ്ടാം ഗഡുവായ ബാക്കി 50 ശതമാനവും നൽകി ശമ്പള വിതരണം പൂർത്തിയാക്കുന്നത്.

ALSO READ : വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാര്‍ക്ക് രണ്ടാം ഗഡു ശമ്പളമില്ല ; പ്രതിഷേധം കടുപ്പിക്കാന്‍ സംഘടനകള്‍

മാർച്ച് മാസത്തിൽ 191 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ആകെ ടിക്കറ്റ് വരുമാനം. ടിക്കറ്റേതര വരുമാനം 24 കോടി രൂപയാണ്. എന്നാൽ ഈ തുക ഡീസൽ- ഓയിൽ, കൺസോർഷ്യം, വായ്‌പ തിരിച്ചടവ്, ഇൻഷുറൻസ്, മെഡിക്കൽ, ആക്‌സിഡന്‍റ് ക്ലെയിം എംഎസിറ്റി, പെൻഷൻ വിതരണം, മറ്റ് അലവൻസുകൾ, സാലറി റീ പേയ്‌മെന്‍റ്, വൈദ്യുതി, വെള്ളം മറ്റ് ചെലവുകൾ എന്നിവയ്ക്കായി നൽകുന്നതിനാലാണ് ടിക്കറ്റ് വരുമാനത്തിൽ നിന്നും ശമ്പളം നൽകാൻ കഴിയാത്തതെന്നാണ് മാനേജ്മെന്‍റ് വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.