ETV Bharat / state

വിദ്യാർഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെഎസ്ആർടിസി

നിലവില്‍ ഓർഡിനറി ബസുകളിലാണ് വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കുന്നത്. തേ സമയം ഇളവ് നിർത്തലാക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ അപേക്ഷകൾക്കും ഇളവ് നൽകിയിട്ടുണ്ട്. അതോടൊപ്പം പുതുക്കി നൽകല്‍ ഒഴിവാക്കിയിട്ടില്ലെന്നും മാനേജ്മെന്‍റ് പറയുന്നു.

അധിക ബാധ്യത ; വിദ്യാർത്ഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി.
author img

By

Published : Oct 22, 2019, 5:00 PM IST

തിരുവനന്തപുരം : സർക്കാർ സഹായം ലഭിച്ചില്ലെങ്കില്‍ വിദ്യാർഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെ.എസ്.ആർ.ടി.സി. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. നിലവില്‍ ഓർഡിനറി ബസുകളിലാണ് വിദ്യാർഥികൾക്ക് ഇളവ് അനുവദിക്കുന്നത്.

200 കോടിയില്‍ അധികം രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് ഇതുവരെ നൽകാനുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാൽ കെ.എസ്.ആർ.ടി.സിയ്ക്ക് ഇത് അധിക ബാധ്യതയാണ്. അതിനാൽ ഇളവ് അനുവദിക്കുന്നത് താത്കാലികമായി നിർത്തി വെക്കേണ്ട അവസ്ഥയിലാണ് മാനേജ്മെന്‍റ്. അതേ സമയം ഇളവ് നിർത്തലാക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ അപേക്ഷകൾക്കും ഇളവ് നൽകിയിട്ടുണ്ട്. അതോടൊപ്പം പുതുക്കി നൽകല്‍ ഒഴിവാക്കിയിട്ടില്ലെന്നും മാനേജ്മെന്‍റ് പറയുന്നു. സർക്കാർ ഉത്തരവനുസരിച്ച് 40 കിലോമീറ്റർ വരെയാണ് ഇളവ് അനുവദിക്കുന്നത്. അതിനു മുകളിലുള്ള അപേക്ഷകൾക്കു മാത്രമാണ് നിലവിൽ അനുമതി നല്‍കാത്തതെന്നും മാനേജ്മെന്‍റ് വ്യക്തമാക്കുന്നു.

Intro:സർക്കാർ കനിവ് കിട്ടിയില്ലെങ്കിൽ വിദ്യാർത്ഥികളുടെ സൗജന്യ യാത്ര തുടരാനാകില്ലെന്ന് കെ എസ് ആർ ടി സി. ഒന്നുകിൽ സർക്കാർ സഹായം നൽകണമെന്നും അല്ലെങ്കിൽ കൺസഷൻ ഒഴിവാക്കി തരണമെന്നുമാണ് മാനേജ്മെൻറിന്റെ ആവശ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഈ രീതിയിൽ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി.Body:കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ,ലോക്കൽ ബസുകളിലാണ് വിദ്യാർത്ഥികൾ കൺസഷൻ അനുവദിക്കുന്നത്.
കൺസഷൻ അനുവദിച്ച വകയിൽ 200 ൽ അധികം കോടി രൂപയാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നൽകാനുള്ളത്.കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാൽ കെ.എസ്. ആർ.ടി.സിയ്ക്ക് ഇത് അധിക ബാധ്യതയാണ്. അതിനാൽ കൺസഷൻ അനുവദിക്കുന്നത് താത്കാലികമായി നിർത്തി വക്കേണ്ട അവസ്ഥയിലാണ് മാനേജ്മെന്റ് . ഈ നിലയിൽ കൺസഷൻ സംവിധാനവുമായി മുന്നോട്ടു പോകാനാകില്ലെന്നും സർക്കാർ സഹായം ഇക്കാര്യത്തിൽ അടിയന്തരമായി ഉണ്ടാകണമെന്നുമാണ് കെ.എസ്. ആർ.ടി സി യുടെ ആവശ്യം. അല്ലാത്തപക്ഷം കൺസഷൻ ഒഴിവാക്കി തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം. അതേ സമയം കൺസഷൻ നിർത്തലാക്കിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ അപേക്ഷകൾക്കും കൺസഷൻ നൽകിയതാണ്. പുതുക്കി നൽകലും ഒഴിവാക്കിയിട്ടില്ല. സർക്കാർ ഉത്തരവനുസരിച്ച് 40 കിലോമീറ്റർ വരെയാണ് കൺസഷൻ അനുവദിക്കുന്നത്. അതിനു മുകളിലുള്ള അപേക്ഷകൾക്കു മാത്രമാണ് നിലവിൽ കൺസഷൻ അനുവദിക്കാത്തതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ഇടിവി ഭാ ര ത്
തിരുവനന്തപുരംConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.