ETV Bharat / state

റെക്കോഡ് വരുമാനത്തിലും ശമ്പളമില്ലാതെ കെഎസ്‌ആർടിസി ജീവനക്കാർ - കെഎസ്ആർടിസി ശമ്പളം

കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകുമെന്ന ഉറപ്പ് സർക്കാർ വീണ്ടും ലംഘിച്ചു.

kerala public transport  ksrtc salary issue  കെഎസ്ആർടിസി ശമ്പളം  ഗതാഗത വകുപ്പ്
ksrtc salary
author img

By ETV Bharat Kerala Team

Published : Jan 8, 2024, 9:49 AM IST

തിരുവനന്തപുരം: ഗതാഗത മന്ത്രിയായി കെ ബി ഗണേഷ് കുമാർ ചുമതലയേറ്റിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ തീയതി എട്ട് കഴിഞ്ഞിട്ടും തീരുമാനമായില്ല. മുഖ്യമന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിൽ അഞ്ചാം തീയതിക്ക് മുൻപ് ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകുമെന്നായിരുന്നു നൽകിയ ഉറപ്പ്. എന്നാൽ ഈ മാസവും ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല.

ഡിസംബറിൽ 240 കോടിയെന്ന റെക്കോഡ് വരുമാനമാണ് കെഎസ്ആർടിസി നേടിയത്. എന്നിട്ടും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നൽകാത്തതില്‍ ജീവനക്കാർ അതൃപ്‍തിയിലാണ്. ശമ്പള വിതരണത്തിനായി 30 കോടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് ഫയൽ നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. ഇതാണ് ശമ്പളം വൈകാൻ കാരണം. മാത്രമല്ല മൂന്ന് വർഷമായി വിരമിച്ചവരുടെ റിട്ടയർമെന്‍റ് ആനുകൂല്യങ്ങളും നൽകാനുണ്ട്. 199 കോടിയോളം രൂപയാണ് ഈ ഇനത്തിൽ മാത്രം നൽകാനുള്ളത്.

ഇതിന് പുറമെ ജീവനക്കാരുടെ പി എഫ്, ഇൻഷുറൻസ് ഇനത്തിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന 598 കോടി രൂപയും ഇതുവരെ അടച്ചിട്ടില്ല. 222 കോടി രൂപ ഇന്ധന, സ്പെയർപാർട്‌സ് കുടിശിക ഇനത്തിലും ഉടൻ അടച്ചു തീർക്കേണ്ടതുണ്ട്. അതേസമയം നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌ കുമാര്‍ പറഞ്ഞിരുന്നു.

നഷ്‌ടത്തിലുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതില്‍ ജനപ്രതിനിധികള്‍ തന്നോട് പരിഭവിക്കരുതെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസി ഒഴികെ മറ്റ് യാത്ര സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ സര്‍വീസുകള്‍ നിലനിര്‍ത്തും. കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു (KSRTC).

വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ചെലവും കൂടിയാൽ കുഴപ്പത്തിലാകുമെന്നും തുടര്‍ന്നുവരുന്ന മുറുക്കാൻ കട സാമ്പത്തിക ശാസ്‌ത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞു. നഷ്‌ടത്തിൽ ഓടുന്ന സർവീസുകളുടെ സമയക്രമമാണ് കുഴപ്പമെങ്കിൽ അത് പരിഹരിക്കും. ആദിവാസ മേഖല, പട്ടിക ജാതി- പട്ടിക വർഗ കോളനികൾ, എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സർവീസുകള്‍ നിർത്തില്ലെമന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് നടപടികൾ: യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തുന്ന സ്ഥലങ്ങളിലെ റസ്‌റ്റോറന്‍റുകൾക്ക് ക്ലാസിഫിക്കേഷൻ നടപ്പാക്കും. സിനിമ തിയേറ്ററുകളിൽ ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തിയ രീതിയിലായിരിക്കും ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇനി മുതൽ ശുചിമുറികളുള്ള റസ്റ്റോറന്‍റുകളിൽ മാത്രമേ ദീർഘയാത്ര ബസുകൾ നിർത്തുകയുള്ളൂ. ഇന്ത്യയിലില്ലാത്ത പുതിയ പരിഷ്‌കാരം കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിനുവേണ്ടി തയ്യാറാക്കുകയാണ്. ഒരാഴ്‌ചക്കുള്ളിൽ മുഖ്യമന്ത്രിയെ കാണുമെന്നും അനുവാദം നൽകിയാൽ അവ നടപ്പാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

കെഎസ്ആർടിസി എല്ലാ യൂണിയനുകളുമായും സഹകരിച്ച് മുന്നോട്ട് പോകും. കെഎസ്ആർടിസി ഡിപ്പോകളിലെ ശുചിമുറികൾ നവീകരിക്കും. ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിലും അതീവ ജാഗ്രതയുണ്ടാകും. ഡ്രൈവിങ് ടെസ്‌റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ ഘടിപ്പിക്കും. ലൈസൻസ് എടുത്ത പലർക്കും ശരിയായ രീതിയില്‍ വാഹനം ഓടിക്കാനോ പാര്‍ക്ക് ചെയ്യാനോ അറിയില്ലെന്നും മന്ത്രി പറഞ്ഞു (KB Ganesh Kumar About KSRTC).

ലൈസൻസ് ഇനി മുതൽ കൈയില്‍ കൊടുക്കും. ഏജന്‍റുമാർ വരേണ്ടതില്ല. ലൈസൻസ് ഉടമ തിരിച്ചറിയൽ രേഖയുമായി എത്തിയാൽ ലൈസൻസ് നേരിട്ട് നൽകുമെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. മുൻ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. വാർത്ത നല്‍കിയയാള്‍ അത് വളച്ചൊടിച്ചു. ആരോടും മത്സരത്തിനില്ല. സംസ്ഥാനത്ത് സ്ഥാപിച്ച ക്യാമറകളുടെ കരാറുമായി ബന്ധപ്പെട്ട് കെൽട്രോണിന് നൽകാനുള്ള തുക നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Also read:കെഎസ്ആർടിസിയില്‍ സ്പെയർപാർട്‌സ്‌ വാങ്ങുന്നതിന് നിയന്ത്രണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.