ETV Bharat / state

KSRTC Parcel Service | കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം; ഉദ്ഘാടനം ഇന്ന്

author img

By

Published : Jun 15, 2023, 7:06 AM IST

ആറ് മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും പാഴ്‌സൽ കൈമാറുന്ന കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം. ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ഉദ്‌ഘാടന ചടങ്ങ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ. മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ksrtc starts courier logistics service  ksrtc courier logistics service  ksrtc  ksrtc starts courier logistics service  ksrtc courier logistics service  courier logistics service ksrtc  ചരക്ക് നീക്കം കെഎസ്ആർടിസി  കെഎസ്ആർടിസി  കെഎസ്ആർടിസി ചരക്ക് നീക്കം  കെഎസ്ആർടിസി കൊറിയര്‍  കെഎസ്ആർടിസി കൊറിയര്‍ സർവീസ്  കെഎസ്ആർടിസി പാഴ്‌സൽ സർവീസ്  കെഎസ്ആര്‍ടിസി കൊറിയര്‍ ലോജിസ്റ്റിക്‌സ് സംവിധാനം  ഗതാഗത മന്ത്രി ആന്‍റണി രാജു  മേയർ ആര്യ രാജേന്ദ്രൻ  ആര്യ രാജേന്ദ്രൻ  കെഎസ്ആർടിസി കൊറിയർ ഉദ്ഘാടനം  തിരുവനന്തപുരം സെൻട്രൽ ഡിപ്പോ  ksrtc parcel service
കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ചരക്ക് നീക്കം സുഗമമാക്കുന്നതിന് പുതിയ സംവിധാനവുമായി കെഎസ്ആർടിസി. 16 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെവിടെയും കൊറിയര്‍, പാഴ്‌സല്‍ കൈമാറുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനം ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് (15-06-2023) രാവിലെ 11 മണിക്ക് ഉദ്‌ഘാടനം ചെയ്യും.

മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടന പ്രതിനിധികളും പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുക. ടിക്കറ്റേതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനത്തിന് ഇന്ന് തുടക്കം കുറിക്കാൻ മാനേജ്മെന്‍റ് ഒരുങ്ങുന്നത്.

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി നിരവധി നവീന പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ഈ പദ്ധതികൾ കെഎസ്ആർടിസിയുടെ വരുമാന വർധനവിലും വൈവിധ്യ വത്‌കരണത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മാനേജ്മെന്‍റ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, യാത്രക്കാർ ഏറെയുള്ള സിറ്റി സർക്കുലർ സർവീസുകൾ കൂടുതൽ വിപുലീകരിക്കാൻ കെഎസ്ആർടിസി പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങി. 113 ബസുകളാണ് വാങ്ങിയത്.

ഇവയിൽ നാലെണ്ണം ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്തെത്തി. ബാക്കിയുള്ളവ ഉടൻ എത്തും. ഒമ്പത് മീറ്റർ നീളമാണ് ബസുകൾക്കുള്ളത്. ഇവ നഗര പ്രദേശങ്ങളിലെ ഉപയോഗത്തിന് അനുയോജ്യമാണ്.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സെപ്റ്റംബർ 1 മുതൽ സീറ്റ് ബെൽറ്റ് കർശനമാക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനുമാണ് സീറ്റ് ബെൽറ്റ് നിർബന്ധം.

Also Read : Seat Belt | 'ഞങ്ങളുടെ ജീവനും വിലപ്പെട്ടതാണ്' ; ബസിൽ പുറകിലിരിക്കുന്ന യാത്രക്കാർക്കും സീറ്റ് ബെൽറ്റ് വേണമെന്നാവശ്യം

അതേസമയം, യാത്ര ക്ലേശം ഒഴിവാക്കാൻ 131 പുതിയ സൂപ്പർ ക്ലാസ് ബസുകൾ കെഎസ്ആർടിസി വിന്യസിച്ചു. സ്വകാര്യ ബസുകളുടെ യാത്ര 140 കിലോമീറ്ററായി ചുരുക്കുന്നത് മൂലം യാത്ര ക്ലേശം ഉണ്ടാകാതിരിക്കാനാണ് തീരുമാനം. സൂപ്പർ ക്ലാസ് ബസുകൾ സർവീസ് ആരംഭിക്കുമ്പോൾ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന പാതയിലെ യാത്രക്കാർക്ക് ടിക്കറ്റിൽ ഇളവ് നൽകുമെന്നും അധികൃതർ അറിയിച്ചു.

കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന റൂട്ടിൽ പെർമിറ്റില്ലാതെ അനധികൃതമായി സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് മൂലം വലിയ തോതിൽ സാമ്പത്തിക നഷ്‌ടം കെഎസ്ആർടിസിക്ക് ഉണ്ടായിരുന്നു. ഇപ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.

Also Read : KSRTC| സ്വകാര്യബസുകള്‍ ഓടിയ വഴിയില്‍ ഇനി സൂപ്പര്‍ക്ലാസ് ബസുകള്‍; കൂടുതല്‍ സര്‍വീസുമായി കെഎസ്ആര്‍ടിസി, ടിക്കറ്റ് നിരക്കിലും ഇളവ്

ഇതേത്തുടർന്നാണ് യാത്ര ക്ലേശം പരിഹരിക്കുന്നതിന്‍റെ ഭാഗമായി 131 സൂപ്പർ ക്ലാസ് ബസുകൾ വിന്യസിച്ചത്. കൂടുതൽ സൂപ്പർ ക്ലാസ് ബസുകൾ ഉടൻ എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമെ കെഎസ്ആർടിസി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണം ചെയ്യുന്നതിനായി സർക്കാർ 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.